കൊണ്ടോട്ടി മുനിസിപ്പല്‍ ശാസ്ത്ര ലാബ് തുറന്നു
കൊണ്ടോട്ടി:നെടിയിരുപ്പ് ചിറയില്‍ ചുങ്കം സ്‌കൂളില്‍ ആരംഭിച്ച കൊണ്ടോട്ടി മുന്‍സിപ്പല്‍ സയന്‍സ് സെന്റര്‍ കേരള ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ കുഞ്ചറിയാന്‍ ടി.ഐസക് ഉദ്ഘാടനം ചെയ്തു.രണ്ടുമുതല്‍ 12-ാം ക്ലാസ്സ് വരെയുളള കുട്ടികള്‍ക്ക് ശാസ്ത്ര വഷയങ്ങളില്‍ പരീക്ഷണങ്ങളും സെമിനാറുകളും നടത്തുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍സിപ്പാലിറ്റി ശാസ്ത്ര കേന്ദ്രം ഒരുക്കാന്‍ തീരുമാനിച്ചത്.ഗണിതം,ഫിസിക്‌സ്,കെമിസ്ട്രി,ബയോളജി,ഗോളനിരീക്ഷണമടക്കം അഞ്ചുവിഷയങ്ങളില്‍ ഗവേഷണവും പരീക്ഷണവും നടത്താന്‍ സെന്റര്‍ വഴിയാകും.
മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ കൂനയില്‍ നഫീസ അധ്യക്ഷയായി.പ്രതിഭ സംഗമം മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.കെ.നാടിക്കുട്ടി ഉദ്ഘാടനം ചെയ്തു.എ.പി.അബ്ദുറഹിമാന്‍,എന്‍.എസ്.എസ് കോഡിനേറ്റര്‍ എ ജബ്ബാര്‍,എ.ഇ.ഒ ആശിഷ്,കൗണ്‍സിലര്‍മാരായ അഡ്വ.കെ.കെ.സമദ്,അഹമ്മദ് കബീര്‍,അസ്മാബി സംസാരിച്ചു.
സ്‌കൂളുകളിലെ ശാസ്ത്ര-ആസ്‌ട്രോ ക്ലബ്ബുകളുടെ ഏകോപിച്ചും,സര്‍ക്കാര്‍,സ്വകാര്യ സംഘടനകളുമായുളള സഹകരിച്ചും,പൊതു സ്ഥലങ്ങളില്‍ സാസ്‌കാരിക സംഘടനകളുമായി ചേര്‍ന്നും,ശാസ്ത്ര കേന്ദ്രം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."