കോഡൂരിലെ വിദ്യാര്‍ഥി പ്രതിഭകളെ അനുമോദിക്കും
കോഡൂര്‍: പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വിവിധ മേഖലയില്‍ പ്രതിഭ തെളിയിച്ച വിദ്യാര്‍ഥികളെ ഭരണസമിതി അനുമോദിക്കുന്നു. മുന്‍ പ്രസിഡന്റ് സി.എച്ച് മുഹമ്മദലിയുടെ സ്മരണക്കായുള്ള പ്രതിഭാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ് മത്സര പരീക്ഷകളിലെ വിജയികള്‍, എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവര്‍, തുല്യത പത്താംതരം പരീക്ഷയിലെ ഉന്നതവിജയികള്‍, എന്‍.എസ്.എസിന്റെ പ്രവര്‍ത്തന മികവിന് ജില്ലാതല അംഗീകാരം ലഭിച്ച ചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ്, പ്രോഗ്രാം ഓഫിസര്‍ എന്നിവരെയാണ് ആദരിക്കുന്നത്.
വിദ്യാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അതാത് പരീക്ഷകളിലെ വിജയം, പഞ്ചായത്തിലെ സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഇന്ന് വൈകിട്ട് നാലിനകം താണിക്കലിലുള്ള പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം.
പഞ്ചായത്തിലെ സ്ഥിരതാമസക്കാരും പഞ്ചായത്തിന് പുറത്തുള്ള വിദ്യാലയങ്ങളില്‍ പഠനം നടത്തിയവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 0483 2868756
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."