HOME
DETAILS
MAL
സിബിഐ കൂട്ടിലടച്ച പട്ടിയെന്ന് എംവി ജയരാജന്‍
backup
November 16 2020 | 14:11 PM
കണ്ണൂര്‍: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തുറന്നടിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. സിബിഐ കൂട്ടിലടച്ച പട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി പറയുന്നത് പോലെ സിബിഐ തത്തയല്ല യജമാനന്‍മാര്‍ വരുമ്പോള്‍ സ്‌നേഹം കാണിക്കുന്ന പട്ടിയാണ്. യജമാനന്മാര്‍ അല്ലാത്തവരെ കാണുമ്പോള്‍ അവര്‍ കുരക്കുന്നു. ഇഡിയാവട്ടെ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും തിരഞ്ഞെടുപ്പ് ഏജന്റിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്, എംവി ജയരാജന്‍ പറഞ്ഞു.
സിഎജി ഭരണഘടനാ സ്ഥാപനമാണ്. അതുപോലെ സംസ്ഥാന സര്‍ക്കാരും ഭരണഘടനയും നിയമവ്യവസ്ഥയും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കിഫ്ബി 1999മുതല്‍ വായ്പ വാങ്ങി വികസന പദ്ധതികള്‍ നടപ്പാക്കി വരുന്നുവെന്നും കിഫ്ബി പ്രവര്‍ത്തിക്കുന്നത് കേരള നിയമസഭ പാസാക്കിയ നിയമമനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."