നീലഗിരിക്കാര്‍ക്ക് ആശ്വാസം; പാസ്പോര്‍ട്ടിന് ഇനി പോസ്റ്റോഫിസില്‍ അപേക്ഷിക്കാം
ഗൂഡല്ലൂര്‍: തമിഴ്നാട്ടില്‍ ഒക്ടോബര്‍ 31ന് തപാല്‍ ഓഫിസുകളില്‍ പാസ്പോര്‍ട്ട് സൗകര്യം എത്തുന്നു.
കുന്നൂര്, ഈറോഡ് തുടങ്ങിയ സ്ഥലങ്ങളിലെ തപാല്‍ ഓഫിസുകളിലാണ് പാസ്പോര്‍ട്ട് സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇപ്പോള്‍ കോയമ്പത്തൂര്‍ പാസ്പോര്‍ട്ട് ഓഫിസിനെയാണ് നീലഗിരി, കോയമ്പത്തൂര്‍, ഈറോഡ്, തിരിപ്പൂര്, സേലം തുടങ്ങിയ ജില്ലകളിലെ ജനങ്ങള്‍ ആശ്രയിക്കുന്നത്. തപാല്‍ ഓഫിസുകളില്‍ പാസ്പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കാമെന്ന് കോയമ്പത്തൂര്‍ മണ്ഡലം പാസ്പോര്‍ട്ട് ഓഫിസര്‍ ഡി. ശിവകുമാര്‍ അറിയിച്ചു. കോയമ്പത്തൂരില്‍ 2008 സെപ്തംബര്‍ 14നാണ് പാസ്പോര്‍ട്ട് സൗകര്യം ഏര്‍പ്പെടുത്തിയത്. കോയമ്പത്തൂര്‍ ഓഫിസില്‍ നിന്ന് പത്ത് വര്‍ഷത്തിനിടെ 11,25,128 പാസ്പോര്ട്ടുകള് നല്‍കിയിട്ടുണ്ട്. തപാല്‍ ഓഫിസുകളില്‍ പാസ്പോര്‍ട്ട് സൗകര്യം ഏര്‍പ്പെടുത്തിയത് ജനങ്ങള്‍ക്ക് വലിയ അനുഗ്രഹമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."