എസ്.വൈ.എസ് കേന്ദ്ര ന്യൂനപക്ഷഹജ്ജ് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി
മലപ്പുറം: കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നിവേദനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കേന്ദ്ര ന്യൂനപക്ഷഹജ്ജ് വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു മുഖേന നല്‍കി.
പി.വി അബ്ദുല്‍ വഹാബ് എം.പി, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി, ടി.വി ഇബ്‌റാഹീം എം.എല്‍.എ, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, ഷാജിഹു ശമീര്‍ അസ്ഹരി, പി.വി അഹമദ് സാജു കൊട്ടപ്പുറം സംബന്ധിച്ചു.
കേരളത്തില്‍ നിന്ന് ഹജ്ജിന് പുറപ്പെടുന്നവരില്‍ അധികമാളുകളും കാലികറ്റ് എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്ന മലബാര്‍ മേഖലയില്‍ നിന്നായത് കൊണ്ടും കോവിഡ് പശ്ചാത്തലത്തില്‍ കൊച്ചിയിലേക്കുള്ള അധിക യാത്ര ഒഴിവാക്കുന്നതിന് വേണ്ടിയും കാലിക്കറ്റ് ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ കാലങ്ങളിലുണ്ടായിരുന്ന എംബാര്‍ക്കേഷന്‍ പോയിന്റ് പുന: സ്ഥാപിക്കണമെന്നും നിലവില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള തടസ്സം ഒഴിവാക്കാന്‍ തകര്‍ന്ന വിമാനത്തിന്റെ പഠന റിപ്പോര്‍ട്ട് ഉടന്‍ നല്‍കി റണ്‍വെ വികസിപ്പിച്ച് തുടര്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."