നിലവാരമില്ലാത്ത ഭക്ഷ്യപദാര്‍ഥങ്ങളുടെ വില്‍പ്പന: മൂന്ന് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1,244 കേസുകള്‍
തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത ഭക്ഷ്യപദാര്‍ഥങ്ങള്‍ വില്‍പ്പന നടത്തിയതിന്റെ പേരില്‍ മൂന്ന് വര്‍ഷത്തിനിടെ 1,244 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ അറിയിച്ചു. 451 കേസുകളിലായി 1.29 കോടി രൂപ പിഴ ചുമത്തി. സംസ്ഥാനത്ത് 101 ഹോമിയോ ഡിസ്പെന്‍സറികള്‍ ഫാമര്സിസ്റ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ട്രൈബ്യൂണലിന്റെ നിര്‍ദേശ പ്രകാരം ഫാര്‍മസിസ്റ്റ് തസ്തിക സൃഷ്ടിക്കുന്നകാര്യം പരിഗണിക്കും. അര്‍ഹമായ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള അര്‍ബുദ നിര്‍ണയ ക്ലിനിക്കുകള്‍ 23ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നു. ഈ കേന്ദ്രങ്ങളില്‍ 60,000ത്തില്‍ പരം കീമോ തെറാപ്പി നല്‍കുന്നതിനും 3,000 പേര്‍ക്ക് രോഗ നിര്‍ണയം നടത്താനും കഴിഞ്ഞു. കൂടുതല്‍ ക്ലിനിക്കുകള്‍ സഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പില്‍ അര്‍ബുദ ചികിത്സ വിദഗ്ധന്മാരുടെ കുറവുള്ളതിനാല്‍ അസിസ്റ്റന്റ് സര്ജന്മാര് റീജ്യനല്‍ കാന്‍സര്‍ സെന്ററുകളില്‍ പരിശീലനം നല്‍കിയാണ് ഇത്തരം കേന്ദ്രങ്ങളില്‍ നിയമിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."