പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ ചെയര്‍പേഴ്‌സണെനെതിരേ തെളിവുകള്‍ ലഭിച്ചില്ല
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷണം ഊര്‍ജിതമാക്കി. എന്നാല്‍ ആത്മഹത്യയില്‍ പ്രതിരോധത്തിലായ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളക്കെതിരേ പ്രാഥമിക പരിശോധനയില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പരിശോധനകള്‍ തുടരും. കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ തെളിവുകള്‍ ലഭിച്ചതിന് പിന്നാലെ സസ്‌പെന്‍ഷനിലുള്ള നഗരസഭാ സെക്രട്ടറി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാനുള്ള നടപടികള്‍ ഇന്നും പൂര്‍ത്തിയായില്ല.
എന്നാല്‍ ആത്മഹത്യ ചെയ്ത സാദന്റെ ഡയറിക്കുറിപ്പിലും നഗരസഭാ ചെയര്‍പേഴ്‌സണെനെതിരേ പരാമര്‍ശങ്ങളൊന്നുമില്ല. പരാമര്‍ശിക്കുന്നത് പി ജയരാജന്‍, ജെയിംസ് മാത്യു എംഎല്‍.എ അടക്കമുള്ളവരുടെ പേരാണ്. എന്നാല്‍ ഇവരെല്ലാം സാജനെ സഹായിച്ചവരാണ്. വികസന വിരോധിയെന്ന പേരില്‍ പരാമര്‍ശമുണ്ടെങ്കിലും ആരുടെയും പേരില്ല. സ്വപ്ന പദ്ധതി മുടങ്ങിപ്പോകുന്നതിന്റെ മനോവിഷമം കുറിപ്പില്‍ വ്യക്തമാണ്. ഡയറിക്കുറിപ്പിനൊപ്പം ഇന്നലെ നഗരസഭാ ഓഫീസിലും പരിശോധന നടത്തിയ അന്വേഷണ സംഘത്തിന് പി.കെ ശ്യാമളക്കെതിരായ തെളിവുകള്‍ ലഭിച്ചിട്ടില്ല.
അന്വേഷണ സംഘം സാജന്റെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റെറില്‍ ഇന്ന് പരിശോധന നടത്തി. സസ്‌പെന്‍ഷനിലായവര്‍ക്ക് പകരം ഇന്നലെ ആന്തൂര്‍ നഗരസഭയില്‍ ചുമതലയേറ്റെടുത്ത താല്‍ക്കാലിക ഉദ്യോഗസ്ഥര്‍ ഫയലില്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്. സെക്രട്ടറിയുടെ അധികാര പരിധിയില്‍ ഒതുങ്ങുന്നതാണെങ്കില്‍ പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററിന് രണ്ട് ദിവസത്തിനകം അനുമതി ലഭിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."