ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍; പ്രതീക്ഷകള്‍ അസ്തമിക്കുന്നു
മാനന്തവാടി: കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി വയനാട്ടില്‍ തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഉപകേന്ദ്രം അനിശ്ചിതത്വത്തില്‍.
ഇതിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ആരോഗ്യ വകുപ്പിനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഡി.എം.ഒക്ക് ലഭിച്ചു.
നിലവില്‍ ഭൂമി റവന്യു വകുപ്പിന്റെ കൈവശമാണ് ഉള്ളത്. ശ്രീച്ചിത്തിരക്ക് വേണ്ടി കണ്ടെത്തിയ ഭൂമി നേരിട്ട് കേന്ദ്രത്തിന് കൈമാറുകയായിരുന്നു വേണ്ടിയിരുന്നത്. ഭൂമി സര്‍ക്കാര്‍ നല്‍കിയാല്‍ കേന്ദ്രം തുടങ്ങാമെന്നായിരുന്നു 2009 ല്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഗ്‌ളെന്‍ ലെവന്‍ എസ്റ്റേറ്റില്‍ ശ്രീചിത്തരി സെന്ററിന്റെ ഉപകേന്ദ്രം തുടങ്ങാനാണ് ലക്ഷ്യമിട്ടിരുന്നത്. പി.കെ ജയലക്ഷ്മി മന്ത്രിയായിരുന്ന കാലത്താണ് എം.ഐ ഷാനവാസ് എം.പി ഇതിനു ഭൂമി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വിജത്തിലെത്തിച്ചത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഏറെ വാദപ്രതിവാദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഗ്‌ളെന്‍ ലെവന്‍ തോട്ടത്തില്‍ ഇതിനുള്ള ഭൂമി കണ്ടെത്തിയതോടെയാണ് ശ്രീചിത്തിര ഉപകേന്ദ്രം തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായത്.
എന്നാല്‍ ഉപകേന്ദ്രം വയനാട്ടില്‍ തുടങ്ങാന്‍ താത്പര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിനായി കണ്ടെത്തിയ 75 ഏക്കറോളം വരുന്ന ഭൂമി ആരോഗ്യ വകുപ്പ് ഏറ്റെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം അഞ്ചിനു ആരോഗ്യവകുപ്പ് മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അനാവശ്യമായ ഇടപെടലുകള്‍ വഴി ഭൂമി ഏറ്റെടുപ്പ് അനന്തമായി നീണ്ടതാണ് കേന്ദ്രം ജില്ലക്ക നഷ്ടമാവാന്‍ ഇടയാക്കിയതെന്ന പരാതിയുണ്ട്. 2009 ലായിരുന്നു കേന്ദ്രം തുടങ്ങാന്‍ 200 ഏക്കര്‍ ഭൂമി തിരയാന്‍ തുടങ്ങിയത്.
ഇത്രയും ഭൂമി ല്ഭ്യമാല്ലാത്തതിനെ തുടര്‍ന്ന പിന്നീട് ഇത് അമ്പതേക്കറാക്കി ചുരുക്കുകുയും തവിഞ്ഞാലിലെ ഭൂമി അധികൃതര്‍ അനുയോജ്യമെന്ന കണ്ടെത്തുകയും ചെയ്തു.
2015 അവസാനത്തോടെ ശ്രീചിത്തിരക്ക് 19 കോടി രൂപയുടെ ഹെഡ് ഓഫ് അക്കൗണ്ട് സര്‍ക്കാര്‍ അനുവദിക്കുകയും രണ്ട് കോടി രൂപ കൈമാറി ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതി വിധിക്ക് ശേഷം ബാക്കി തുക നല്‍കാനായി ജില്ലാകലക്ടറെ ചുമതലപ്പെടുത്തുകയുമായിരുന്നു.
ജില്ലയില്‍ ആരോഗ്യ മേഖലയിലെ വന്‍ കുതിപ്പിന് ഇടയാകുമായിരുന്ന ശ്രീചിത്തിരക്കുള്ള സാധ്യതകള്‍ മങ്ങിയതോടെ ഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാകും തീരുമാനമുണ്ടാവുക.
റെയില്‍വെ പദ്ധതിക്ക് പുറമെ ശ്രീചിത്തിരയും കൂടെ ജില്ലക്ക് അന്യമാവുന്നതോടെ പ്രതിഷേധം ശക്തമാവാനും സാധ്യതയുണ്ട്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."