ട്യൂഷന്‍ സെന്ററുകള്‍ക്ക് ചാകര
ബാലുശേരി: സര്‍ക്കാര്‍ ജോലി കിട്ടിയിട്ടുവേണം ലീവെടുക്കാന്‍ എന്ന ഫലിതം അന്വര്‍ഥമാക്കുകയാണ് ബാലുശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ട്യൂഷന്‍ സെന്ററുകളുടെ നടത്തിപ്പുകാരായി രംഗത്തിറങ്ങിയിട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.
ജോലിയില്‍ നിന്നും നീണ്ട അവധിയെടുത്താണ് ഇക്കൂട്ടര്‍ ട്യൂഷന്‍ സെന്ററുകളുടെ നടത്തിപ്പുകാരാകുന്നത്.ഒരു ജോലി ലഭിക്കുന്നതിന് ലക്ഷക്കണക്കിനാളുകള്‍ നെട്ടോട്ടമോടുമ്പോള്‍ കിട്ടിയ ജോലി ഫ്രീസറില്‍ വെച്ച് അതിനേക്കാള്‍ വലിയ വരുമാനമുണ്ടാക്കാന്‍ തുനിഞ്ഞിറങ്ങുന്നത് തൊഴിലില്ലാത്തവരോട് കാണിക്കുന്ന അവഹേളനമാണെന്നാണ് ഇത് സംബന്ധിച്ച് യുവാക്കളുടെ പ്രതികരണം.
ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലാണ് വന്‍ തുക ഫീസ് ചുമത്തി ക്ലാസുകള്‍ നടത്തുന്നത്. ഒരു വര്‍ഷത്തില്‍ സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന ശമ്പളത്തിന്റെ പത്തിരട്ടി ലാഭം ലഭിക്കുമെന്നതിനാലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ട്യൂഷന്‍സെന്ററുകളുടെ നടത്തിപ്പുകാരാകുന്നത്. എന്നാല്‍ നീണ്ട അവധിയെടുക്കാതെ ട്യൂഷനെടുക്കുന്നവരും നിരവധിയാണ്.
ഒരോ അധ്യയന വര്‍ഷത്തിലും പല തരത്തില്‍ ക്ലാസുകള്‍ നഷ്ടപ്പെടുന്നതിന് പരിഹാരമെന്നോണം എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്ക് മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ ആരംഭിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ അത്യുഷ്ണം മുന്‍നിര്‍ത്തി വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ട്യൂഷന്‍ നടത്തിപ്പുകാര്‍ക്ക് അനുഗ്രഹമാവുകയാണ്. എസ്.എസ്.എല്‍.സി ഫലം എത്തുമ്പോഴേക്കും മിക്ക സ്ഥാപനങ്ങളും പ്ലസ് വണ്‍ പ്രവേശനം ആരംഭിച്ചു കഴിഞ്ഞിരുന്നു.
പി.എസ്.സി കോച്ചിങ് കേന്ദ്രങ്ങളുടെ സ്ഥിതിയും ഒട്ടും വിഭിന്നമല്ല. ഇവിടെ ക്ലാസെടുക്കാന്‍ നീണ്ട അവധിയില്‍ പ്രവേശിച്ച അന്യ ജില്ലക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."