ചേമഞ്ചേരിയില്‍ വീടുകള്‍ക്ക് നേരെ അക്രമം
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ വീടുകള്‍ക്ക് നേരെ അക്രമം. വികാസ് നഗറിലെ പടന്നയില്‍ ബാലന്, പടിഞ്ഞാറെ കുളമുള്ളതില്‍ ദിവാകരന്, മൂത്തോളി രാജശേഖരന് തുടങ്ങിയവരുടെ വീടുകള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി അക്രമം നടന്നത്.
വീടുകളിലേക്ക് സ്ഫോടകവസ്തുക്കള്‍ എറിയുകയായിരുന്നു. സ്ഫോടനത്തില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ബാലനും ദിവാകരനും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.
അക്രമത്തിനു പിന്നില്‍ സി.പി.എം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി സജീവമായി രംഗത്തിറങ്ങിയതിന്റെ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.റഷീദ് വെങ്ങളം, വി.വി സുധാകരന്, രാജേഷ് കീഴരിയൂര്‍, കണ്ണഞ്ചേരി വിജയന് ,മോഹനന് നമ്പാട്ട്, എം.പി മൊയ്തീന് കോയ സംസാരിച്ചു. എ.ടി ബിജു, ഷാജി തോ ട്ടോളി, എ.പി.അബൂബക്കര്‍ ,മനോജ് കാപ്പാട് നേതൃത്വം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."