ബാലുശ്ശേരി ഗവ. കോളജ് കെട്ടിട ശിലാസ്ഥാപനം ഓഗസ്റ്റ് എട്ടിന്
കിനാലൂര്‍: ബാലുശ്ശേരി ഗവ. കോളജിന് കിനാലൂരില്‍ വ്യവസായ വകുപ്പ് അനുവദിച്ച ഭൂമിയില്‍ ഓഗസ്റ്റ് എട്ടിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് തറക്കല്ലിടും. കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ടെന്നും ഔദ്യോഗിക ശിലാസ്ഥാപന കര്‍മമാണ് ഇപ്പോള്‍ നടക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
101 അംഗ സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു . ഏഴുകണ്ടിയില്‍ നടന്ന പരിപാടി പുരുഷന് കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.എം കമലാക്ഷി അധ്യക്ഷയായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ.അനില്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഉസ്മാന്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഹമ്മദ് കോയ മാസ്റ്റര്‍, നാസര്‍ പറയരുകണ്ടി, ദേവേശന്‍ സംസാരിച്ചു.
ഭാരവാഹികള്‍: വി.എം കമലാക്ഷി (ചെയര്‍പേഴ്സണ്‍) വിന്‍സി, ബിനോയ് , ഒ.കെ അമ്മദ് ,പി ഉസ്മാന്, നജീബ് കാന്തപുരം (വൈസ് ചെയര്മാന്മാര് ) ഡോ അനില്‍കുമാര്‍ (ജനറല്‍ കണ്‍വീനര്‍) വി.എം കുട്ടി കൃഷ്ണന് കെ.കെ പത്മനാഭന് മാസ്റ്റര്‍ (കണ്‍വീനര്‍മാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."