HOME
DETAILS

ബി.ജെ.പിയുടെ അടിമയാണ് അണ്ണാ ഡി.എം.കെയെന്ന് ഡി.എം.കെ

  
backup
June 25 2019 | 22:06 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%af%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%85%e0%b4%a3%e0%b5%8d


ന്യൂഡല്‍ഹി: തമിഴ്‌നാട് സര്‍ക്കാരിനെതിരേ ശക്തമായ ആരോപണവുമായി ഡി.എം.കെ. ബി.ജെ.പിയുടെ അടിമയായ പാര്‍ട്ടിയാണ് അണ്ണാ ഡി.എം.കെയെന്നും രാജ്യത്തെ ഏറ്റവും വലിയ അഴിമതി നിറഞ്ഞ ഭരണമാണ് ഈ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റേതെന്നും ഡി.എം.കെ ആരോപിച്ചു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടിയായുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴായിരുന്നു ഡി.എം.കെ നേതാവ് ദയാനിധി മാരന്റെ ആരോപണം.

നയതന്ത്രപാത അടഞ്ഞെന്ന് ഇറാന്‍
തെഹ്‌റാന്‍: പരമോന്നത നേതാവ് ആയത്തുല്ല ഖാംനാഇക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയ യു.എസ് നടപടിക്കെതിരേ ശക്തമായ പ്രതികരണവുമായി ഇറാന്‍. പരമോന്നത നേതാവിനും നയതന്ത്ര കമാന്‍ഡറിനുമെതിരേ(വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരീഫ്) നിഷ്ഫലമായ ഉപരോധം ഏര്‍പ്പെടുത്തിയതിലൂടെ യു.എസുമായുള്ള നയതന്ത്ര പാത സ്ഥിരമായി അടഞ്ഞെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. ലോക സമാധാനത്തിനും സുരക്ഷക്കുമുള്ള അന്താരാഷ്ട്ര രീതികള്‍ തകര്‍ക്കുന്നതാണ് ട്രംപിന്റെ നടപടികളെന്ന് അദ്ദേഹം ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. ഖാംനാഇക്കും ഇറാന്‍ ഭരണത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരേ തിങ്കളാഴ്ചയാണ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചത്. കൂടാതെ വിദേശ കാര്യ മന്ത്രി ജവാദ് സരീഫിനെതിരേ ഈ ആഴ്ച ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു.
യു.എസിന്റേത് ബുദ്ധി മുരടിച്ച നടപടിയാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കുറ്റപ്പെടുത്തി. ഇറാന്റെ തന്ത്രപരമായ ക്ഷമ ഭയം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
ഉപരോധം ഏര്‍പ്പെടുത്തിയതിലൂടെ യു.എസ് അധികാര പരിധിക്ക് കീഴില്‍ ഇവര്‍ക്കുള്ള സാമ്പത്തിക സ്രേതസ്സുകള്‍ മരവിപ്പിക്കും. ഖാംനാഇക്കെതിരേയുള്ള ഉപരോധം അദ്ദേഹത്തെ ശക്തമായി ബാധിക്കില്ല. 1989ല്‍ അധികാരമേറ്റെടുത്തത് മുതല്‍ ഇദ്ദേഹം ഇറാന് പുറത്തേക്ക് യാത്ര ചെയ്തിട്ടില്ല. 1989 ഏപ്രിലില്‍ ചൈന സന്ദര്‍ശിക്കാനാണ് ഇദ്ദേഹം അവസാനമായി ഇറാന്‍ വിട്ടത്. എന്നാല്‍ വിദേശകാര്യ മന്ത്രിയായ സരീഫ് യു.എന്‍ പ്രതിനിധിയായി യു.എസില്‍ നിരവധി വര്‍ഷങ്ങള്‍ താമസിച്ചിട്ടുണ്ട്. കൂടാതെ ഇറാന്റെ അന്താരാഷ്ട്ര മുഖം കൂടിയാണ് ഇദ്ദേഹം.
അതിനിടെ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്ന് ഇറാന്‍ അറിയിച്ചു. തങ്ങളുടെ മത നിയമമനുരിച്ച് ഇത് സാധ്യമല്ലെന്ന് വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് പറഞ്ഞു. 150 പേരുടെ ജീവന്‍ നഷ്ടപ്പെടുന്നതില്‍ നിങ്ങള്‍ ഭയപ്പെട്ടിരുന്നല്ലോയെന്ന് അദ്ദേഹം ചോദിച്ചു(ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഇറാനെ ആക്രമിക്കാനുള്ള തീരുമാനം 150 പേര്‍ മരിക്കുമെന്ന് ഭയപ്പെട്ടതിനാലാണ് മാറ്റിയതെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു). ഈ ആണവായുധം ഉപയോഗിച്ച് എത്ര പേരെയാണ് നിങ്ങള്‍ കൊലപ്പെടുത്തിയതെന്നും എത്ര തലമുറയെയാണ് ഭൂമിയില്‍ നിന്ന് ഇല്ലാതാക്കിയതെന്നും അദ്ദേഹം യു.എസിനോട് ചോദിച്ചു. ആണവകരാറിലെ കൂടുതല്‍ നിബന്ധനകളില്‍ നിന്ന് ജൂലൈ ഏഴോടെ പിന്‍മാറുമെന്ന് ഇറാന്‍ ദേശീയ സുരക്ഷാ സെക്രട്ടറി അലി ഷാംഖാനി അറിയിച്ചു. ആണവ കരാറില്‍ നിന്ന് പിന്മാറുന്നതിന്റെ രണ്ടാം ഘട്ടമാണ് നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇറാനുമായുള്ള ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് യു.എസ് ഇന്നലെ രംഗത്തെത്തി. പ്രസിഡന്റ് ട്രംപ് ചര്‍ച്ചയ്ക്കായുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടാന്‍ പറഞ്ഞു. ഇറാന്റെ ആണവ പദ്ധതികള്‍ ഇല്ലാതാക്കുന്നതിലാണ് ചര്‍ച്ച നടത്തേണ്ടത്. ഇരു രാജ്യങ്ങള്‍ക്കിടയിലെയും സംഘര്‍ഷ അന്തരീക്ഷം കുറയ്ക്കാന്‍ യു.എസ് പ്രതിനിധി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ ഇറാന്‍ മൗനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago