HOME
DETAILS
MAL
ഉപരോധം: വീണ്ടുവിചാരമില്ലാത്തതെന്ന് റഷ്യ
backup
June 25 2019 | 22:06 PM
മോസ്‌കോ: ഇറാനെതിരേ യു.എസ് പുതിയ ഉപരോധമേര്‍പ്പെടുത്തിയത് വീണ്ടുവിചാരമില്ലാത്ത നടപടിയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. ഉപരോധം എന്തിലേക്കാണ് നയിക്കുകയെന്ന് യു.എസ് അധികൃതര്‍ ഗൗരവമായി ചിന്തിക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര സുരക്ഷാ സംവിധാനങ്ങളെ അട്ടിമറിച്ചുള്ള ഈ പ്രവൃത്തി പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്താന്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നും മന്ത്രാലയം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."