HOME
DETAILS
MAL
ഇറാനില്‍ പരേഡിനു നേരെ വെടിവയ്പ്പ്; എട്ടു സൈനികര്‍ കൊല്ലപ്പെട്ടു
backup
September 22 2018 | 07:09 AM
തെഹ്‌റാന്‍: തെക്കുപടിഞ്ഞാറന്‍ ഇറാനിയന്‍ നഗരമായ അഹ്‌വാസില്‍ സൈനിക പരേഡിനു നേരെ വെടിവയ്പ്പ്. നിരവധി അക്രമികള്‍ പല ഭാഗത്തുനിന്നായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇറാനിയന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
എട്ടു സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. മോട്ടോര്‍സൈക്കിളില്‍ കാക്കി ധരിച്ചെത്തിയ ആളാണ് ആക്രമിക്കാന്‍ തുടങ്ങിയത്. രണ്ടു പേരെ വധിച്ചിട്ടുണ്ട്. അക്രമികളില്‍ രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു.
ഇറാന്‍- ഇറാഖ് യുദ്ധം തുടങ്ങിയതിന്റെ ദിനാചരണമായാണ് പരേഡ് നടന്നിരുന്നത്.
തലസ്ഥാന നഗരിയായ തെഹ്‌റാനില്‍ മറ്റൊരു സൈനിക പരേഡ് വീക്ഷിക്കുകയായിരുന്നു പ്രസിഡന്റ് ഹസന്‍ റൂഹാനി.
Footage from the moment of #terrorist shooting during a military parade in #Ahvaz, southwest of #Iran. pic.twitter.com/ZwUPxTZYBi
— Abas Aslani (@AbasAslani) September 22, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."