മണലെടുത്ത് വില്പന റവന്യൂ അധികൃതരും പൊലിസും തടഞ്ഞു
തൃക്കരിപ്പൂര്‍: ആയിറ്റി കോളനിയില്‍ പഞ്ചായത്ത് അധീനതയിലുള്ള ഭൂമിയില്‍ നിന്ന് മണലെടുത്ത് വില്‍ക്കാനുള്ള നീക്കം റവന്യൂ അധികൃതരും പൊലിസും തടഞ്ഞു.
പ്രദേശത്ത് കൂട്ടിയിട്ട 11 ലോഡ് മണല്‍ റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ജില്ലാ കലക്ടര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ കോളനിയിലെത്തി മണല്‍ ശേഖരം കണ്ടുകെട്ടി താലൂക്ക് ആസ്ഥാനത്തേക്ക് മാറ്റി.
രണ്ടായിരം ഘനയടി മണലാണ് പിടികൂടിയത്. പഞ്ചായത്ത് വീടുവയ്ക്കാന്‍ കൈവശ രേഖ നല്കിയ നാലുസെന്റ് ഭൂമിയില്‍ നിന്ന് വ്യാപക മണലെടുപ്പും വില്‍പ്പനയും നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെവി ശശികുമാര്‍, തൃക്കരിപ്പൂര്‍ നോര്‍ത്ത് വില്ലേജ് ഓഫീസര്‍ ഇവി വിനോദ്, പടന്ന വില്ലേജ് ഓഫിസര്‍ എല്‍.കെ സുബൈര്‍, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പി അരുണ്‍ ചന്തേര എസ് ഐ കെ പി ഉമേശന് എന്നിവരുടെ നേതൃത്വത്തിലാണ് ലോറിയും ജെ.സി.ബി യും പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."