HOME
DETAILS
MAL
തെരുവുനായ ശല്യം രൂക്ഷം
backup
July 27 2016 | 23:07 PM
കുറ്റ്യാടി: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം നല്കാന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി തെരുവ് നായ്ക്കളുടെ വന്ധ്യംകരണം നടത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങുന്നു. കുറ്റ്യാടി ടൗണിലും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവുന്നില്ല. ആശുപത്രി പരിസരത്തും പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തും തമ്പടിക്കുന്ന ഇവ സമീപ പ്രദേശത്തെ വീടുകളിലെ വളര്‍ത്തുമൃഗങ്ങളെയും കോഴികളെയും ആക്രമിക്കുന്നത് പതിവായിട്ടുണ്ട്. പുലര്‍ച്ചെ നടക്കാനിരിക്കുന്നവരും പത്രവിതരണത്തിനു പോകുന്നവരും ഏറെ ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്. രാത്രി സമയങ്ങളില്‍ ഇവ കൂട്ടമായാണ് ആക്രമണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."