HOME
DETAILS
MAL
പ്രതിഷേധ സംഗമം നടത്തി
backup
May 19 2017 | 23:05 PM
കണ്ണൂര്‍: സംഘപരിവാര ഭീകരതയ്ക്കെതിരേ മതേതര ഇന്ത്യ എന്ന പ്രമേയത്തില്‍ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം സ്റ്റേഡിയം കോര്‍ണറില്‍ ദേശീയ പ്രസിഡന്റ് എ. സഈദ് ഉദ്ഘാടനം ചെയ്തു.
രാജ്യം അസ്വസ്ഥമാവുമ്പോള്‍ പ്രതിഷേധത്തിന്റെ ശബ്്ദം നിലയ്ക്കാതിരിക്കട്ടെയെന്ന് സഈദ് പറഞ്ഞു. അവകാശങ്ങളുടെ വാതില്‍ ഒരുനാള്‍ തുറക്കപ്പെടുക തന്നെ ചെയ്യും. രാജ്യം അസ്വസ്ഥമാവുമ്പോള്‍ മൃഗീയ സന്തോഷം കണ്ടെത്തുന്നവര്‍ രാജ്യത്തിനകത്തും പുറത്തുമുണ്ട്. ഇന്ത്യയിലെ ഫാഷിസ്റ്റുകള്‍ മുന്‍പ് തന്നെ ലക്ഷ്യമിട്ടിട്ടുള്ള മുസ്്ലിംകളും ദലിതുകളുമാണ് ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആധ്യാത്മിക ഗുണ്ടകളുടെ ആക്രമണത്തിന്റെ ഇരകളാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."