രക്ഷാസമിതി അംഗത്വം: പാകിസ്താന് അനാവശ്യ വിഷയങ്ങള്‍ ഉന്നയിക്കുന്നതിനെതിരേ ഇന്ത്യ
ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനോട് യോജിക്കുന്നു
ന്യൂയോര്‍ക്ക്: പാകിസ്താന് യു.എന്നില്‍ ഇന്ത്യക്കെതിരേ അനാവശ്യവും നിരുത്തരവാദപരവുമായ പ്രസ്താവനകള്‍ നടത്തുന്നതിനെ വിമര്‍ശിച്ച് ഇന്ത്യ.
യു.എന്‍ പൊതുസഭ ഗൗരവതരമായ വിഷയങ്ങള്‍ ഉന്നയിക്കാനുള്ള വേദിയാണെന്നും ബാലിശമായ കാര്യങ്ങള്‍ക്കു വേണ്ടിയുള്ളതല്ലെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു. യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യക്ക് അംഗത്വം നല്‍കണമെന്ന തിരുമൂര്‍ത്തിയുടെ ആവശ്യത്തോട് പ്രതികരിക്കവെ നിയന്ത്രണരേഖയിലെ സംഘര്‍ഷം പാകിസ്താന് ഉയര്‍ത്തിയതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്.
നിലവില്‍ യു.എന്‍ രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള അഞ്ച് സ്ഥിരാംഗങ്ങളും സ്ഥിരാംഗത്വമില്ലാത്ത 10 അംഗങ്ങളുമാണുള്ളത്. എന്നാല്‍ കാലത്തിനൊത്ത് രക്ഷാസമിതി പരിഷ്കരിക്കണമെന്നും തങ്ങള്‍ക്കും അംഗത്വം നല്‍കണമെന്നും ഇന്ത്യ, ജര്‍മനി, ജപ്പാന്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവ ആവശ്യപ്പെട്ടുവരുകയാണ്. ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനോട് യോജിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."