HOME
DETAILS
MAL
കാഴ്ചയുടെ വസന്തമായി അനന്തശയന പൂക്കള്‍ വിരിഞ്ഞു
backup
June 26 2019 | 16:06 PM
കുറ്റ്യാടി: ഒരു രാത്രി ഏതാനും മണിക്കൂര്‍ മാത്രം വിടര്‍ന്ന് സുഗന്ധം പരത്തുന്ന പൂവ്. ഒരു പൂക്കാലത്തിനായി ഒരു വര്‍ഷം കാത്തിരിക്കുന്ന, ഇലകളില്ലാത്ത, എന്നാല്‍ ഇലകളെപ്പോലെ പച്ചനിറമുള്ള കാണ്ഡങ്ങളോടു കൂടിയ സസ്യം. അനന്തശയന ചെടിയുടെ സവിശേഷതകള്‍ ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയുമാണ്. ഭൂരഭാഗത്തിന്റെയും കാഴ്ചക്കപ്പുറത്തുള്ള ഈ പൂവാണ് കോഴിക്കോട് മരുതോങ്കര കോതോട്ടെ ഒരു വീട്ടുമുറ്റത്ത് വിരിഞ്ഞത്. കോതോട് സ്കൂളിന് സമീപം രാമച്ചംകണ്ടണ്ടി യശോദയുടെ വീട്ടുമുറ്റത്താണ് അനന്തശയന പൂക്കള്‍ വിരിഞ്ഞത്. ഒന്നും രണ്ടുമല്ല പതിമൂന്ന് പൂക്കളാണ് ഒന്നിച്ച് വിരിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ വിരിഞ്ഞ് തുടങ്ങിയ പൂക്കള്‍ 10 മണിയോടെ പൂര്‍ണ്ണമായും വിരിഞ്ഞു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന ഈ പൂവുകള്‍ പലപേരുകളില്‍ അറിയപ്പെടുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."