അണ്ടര്‍-23 ചലഞ്ചര്‍ ട്രോഫിക്ക് രണ്ട് മലയാളി താരങ്ങള്‍
കല്‍പ്പറ്റ: ക്രിക്കറ്റില്‍ പുതിയ വിലാസങ്ങള്‍ തീര്‍ത്ത് വയനാട്ടില്‍ നിന്നുള്ള രണ്ട് പെണ്‍താരങ്ങള്‍. ഒക്ടോബര്‍ നാലു മുതല്‍ എട്ടുവരെ മൈസുരുവില്‍ നടക്കുന്ന അണ്ടര്‍ 23 ചലഞ്ചര്‍ ട്രോഫി ടൂര്‍ണമെന്റിലാണ് മലയാളി താരങ്ങള്‍ പാഡണിയുന്നത്.
കേരള ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഒരു കിരീടം സമ്മാനിച്ച അണ്ടര്‍-23 വനിതാ ടീമിന്റെ നായികയായിരുന്ന എസ്. സജ്‌നയും, കിരീടനേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മിന്നു മണിയുമാണ് ടൂര്‍ണമെന്റിലേക്ക് അവസരം ലഭിച്ച മലയാളികള്‍. ഇന്ത്യ ബ്ലൂ, ഗ്രീന്‍, റെഡ് എന്നിങ്ങനെയാണ് ചലഞ്ചര്‍ ട്രോഫിയില്‍ മാറ്റുരക്കുന്ന ടീമുകള്‍. ഇതില്‍ റെഡിന് വേണ്ടിയാണ് ഇരുവരും പാഡണിയുക.
കേരള സീനിയര്‍ ടീമിന്റെ ഉപനായികയായ സജ്‌ന അണ്ടര്‍ 19, 23, സീനിയര്‍ തലങ്ങളിലായി 30ലധികം അന്തര്‍ സംസ്ഥാന ടൂര്‍ണമെന്റുകളില്‍ പാഡണിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ബംഗളുരുവില്‍ നടന്ന സീനിയര്‍ വനിതാ ചലഞ്ചര്‍ ട്രോഫിയിലും സജ്‌ന മത്സരിച്ചിരുന്നു. ജൂലന്‍ ഗോസ്വാമിയുടെ ഇന്ത്യ ഗ്രീനിലായിരുന്നു അന്ന് സജ്‌ന പാഡണിഞ്ഞത്. ഓഫ്‌ബ്രേക്ക് ബൗളറും മധ്യനിരയിലെ വെടിക്കെട്ട് ബാറ്റ്‌സ്‌വുമണുമായ സജ്‌ന ദേശീയ ടീമിലേക്ക് വിളിയും കാത്തിരിക്കുന്ന താരമാണ്.
തുടര്‍ച്ചയായി രണ്ട് തവണ കെ.സി.എയുടെ വുമണ്‍ ക്രിക്കറ്ററായിരുന്നു സജ്‌ന. ചലഞ്ചര്‍ ട്രോഫിയുടെ രണ്ട് വേര്‍ഷനുകളില്‍ ഒരേവര്‍ഷം തന്നെ കളിക്കാന്‍ അവസരം കിട്ടുന്ന ഏക മലയാളി താരം കൂടിയാണ് സജ്‌ന.
മിന്നു മണി ടോപ് ഓര്‍ഡറിലെ കേരളത്തിന്റെ വിശ്വസ്ഥയാണ്. കെ.സി.എയുടെ 2017ലെ ജൂനിയര്‍ വനിതാ ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഈ താരം ഓഫ്‌ബ്രേക്ക് ബൗളര്‍ കൂടിയാണ്.
നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ 2017-18ല്‍ സെലക്ഷന്‍ ലഭിച്ച മിന്നു മണിക്ക് അണ്ടര്‍-16, അണ്ടര്‍-19, അണ്ടര്‍-23 കാറ്റഗറിയിലായി നിരവധി അന്തര്‍സംസ്ഥാന മത്സരങ്ങളില്‍ പാഡണിഞ്ഞതിന്റെ പരിചയവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."