അറബിക് സര്‍വകലാശാല സ്ഥാപിക്കണം: സംസ്ഥാന ഹജ്ജ് കമ്മിറ്റി
കൊണ്ടോട്ടി: കേരള ചരിത്രത്തില്‍ വഴിവിളക്കായി ജ്വലിച്ചുനില്‍ക്കുന്ന മഖ്ദും പരമ്പരയുടെ സ്മരണാര്‍ത്ഥം കേരളത്തില്‍ മലബാര്‍ കേന്ദ്രമായി ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കാന്‍ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി സംസ്ഥാന സര്‍ക്കാറിനോട് പ്രമേയത്തിയത്തിലൂടെ ആവശ്യപ്പെട്ടു.
വൈജ്ഞാനിക നായകനും ഗ്രന്ഥകാരനുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ഇന്ത്യയില്‍ ആദ്യമായി നേതൃത്വവും താത്വിക അടിത്തറയും പാകിയ നവോത്ഥാന നായകനാണ്. ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷനായി. ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ മുഹമ്മദ് മുഹസിന്‍ എം.എല്‍.എ, കാസിം കോയ പൊന്നാനി, പി.കെ അഹമ്മദ് കോഴിക്കോട്, എച്ച്. മുസമ്മില്‍ ഹാജി കോട്ടയം, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി കൊല്ലം, എം.എസ് അനസ് ഹാജി അരൂര്‍, അബ്ദുറഹ്മാന്‍ എന്ന ഇണ്ണി കൊണ്ടോട്ടി, വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ വളാഞ്ചേരി, മുസ്‌ലിയാര്‍ സജീര്‍ മലപ്പുറം, എല്‍ സുലൈഖ കാസര്‍കോട് പങ്കെടുത്തു.
ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം:
കരിപ്പൂരിനെ പരിഗണിക്കണം
കൊണ്ടോട്ടി: 2021 ലെ ഹജജ് എംബാര്‍ക്കേഷന്‍ പട്ടികയില്‍ കരിപ്പൂരിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം കേന്ദ്ര ഹജ്ജ് മന്ത്രിയെയും വ്യോമയാന മന്ത്രിയെയും അറിയിച്ചിരുന്നതായി സംസ്ഥാന ഹജ്ജ് കമ്മളറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. മുസ്‌ലിം സംഘടനകളും വിവിധ സന്നദ്ധ സംഘടനകളും ആ ആവശ്യം ഉന്നയിക്കുന്നുണ്ട്. കേരളത്തിലെ ഹജ്ജ് യാത്രക്കാരില്‍ 80ശതമാനവും മലപ്പുറം, കോഴിക്കോട് ഭാഗത്തുനിന്നുള്ളവരായത് കൊണ്ട് കരിപ്പൂര്‍ തന്നെ പുറപ്പെടല്‍ കേന്ദ്രമായി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു.
അടുത്ത ജനുവരിയില്‍ ഹജ്ജ് വിമാനങ്ങളുടെ ടെന്‍ഡര്‍ ഉറപ്പിക്കുന്നതിനു മുന്‍പ് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വിസിനുള്ള അനുമതി ലഭ്യമാക്കാനും എംബാര്‍ക്കേഷന്‍ പോയിന്റായി ഉറപ്പിച്ചു കിട്ടാനും എല്ലാവരും ശബ്ദിക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."