എണ്ണ ഉല്പാദനം വര്‍ധിപ്പിക്കല്‍; പ്രത്യേക ഒപെക് യോഗം നാളെ
റിയാദ്: ഉപരോധം കാരണം ഇറാനില്‍ നിന്നുള്ള എണ്ണ വിതരണം പൂര്‍ണമായും തടസപ്പെടുമ്പോള്‍ വിപണിക്ക് ആവശ്യമായ എണ്ണ എത്തിക്കാനുള്ള ശ്രമങ്ങള്‍ തീരുമാനിക്കാന്‍ അന്താരാഷ്ട്ര എണ്ണ ഉല്പാദക രാജ്യങ്ങളുടെ (ഒപെക്) പ്രത്യേക യോഗം നാളെ നടക്കും. അംഗ രാജ്യമായ ഇറാനില്‍ നിന്നു നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വന്‍തോതില്‍ എണ്ണ കയറ്റി അയക്കുന്നുണ്ട്.
എന്നാല്‍, ഉപരോധത്തിന്റെ ഭാഗമായി ഇത് പൂര്‍ണമായി തടയുകയാണ് അമേരിക്കയുടെ ലക്ഷ്യം. എണ്ണയുല്പാദനം ഉയര്‍ത്താനുള്ള തീരുമാനം കൈക്കൊള്ളാനാണ് അള്‍ജീരിയയില്‍ ഒപെക് പ്രത്യക യോഗം വിളിച്ചു ചേര്‍ത്തത്.
ഒപെകിനു പുറത്തുള്ള പ്രധാന എണ്ണയുല്പാദക രാജ്യമായ റഷ്യ യോഗത്തില്‍ പങ്കെടുക്കും.
വിപണിയിലെ ഇറാന്റെ അസാന്നിധ്യം പരിഹരിക്കുന്നതിന് ഓരോ അംഗരാജ്യത്തിനും അനുവദിക്കാവുന്ന ക്വാട്ടയെക്കുറിച്ചു നാളെ നടക്കുന്ന യോഗത്തില്‍ ധാരണയാകും.
അതേസമയം, എണ്ണയുല്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഒപെക് യോഗം ബഹിഷ്കരിക്കുമെന്ന് ഇറാന് വ്യക്തമാക്കി.
ഉപരോധം അടിച്ചേല്പിച്ചാല് ഹോര്‍മുസ് പാതയിലൂടെയുള്ള എണ്ണവിതരണം തടയുമെന്നും ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."