HOME
DETAILS
MAL
ധനമന്ത്രിക്കെതിരേ നടപടി വേണം; സ്പീക്കര്‍ക്ക് കത്തുനല്‍കി
backup
November 17 2020 | 23:11 PM
തിരുവനന്തപുരം: നിയമസഭയില്‍ സമര്‍പ്പിക്കാത്ത സി.എ.ജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സഭയെ അവഹേളിച്ച ധനമന്ത്രി തോമസ് ഐസക്കിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാസ്പീക്കര്ക്കു കത്തുനല്‍കി. റിപ്പോര്‍ട്ട് പത്രസമ്മേളനത്തിലൂടെ പരസ്യപ്പെടുത്തിയ മന്ത്രിയുടെ അസാധാരണ നടപടി അതീവഗൗരവമുള്ളതും നിയമസഭയുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റവുമാണ്. നിയമസഭയുടെ അന്തസും അവകാശങ്ങളും സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ സ്പീക്കര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."