പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ നജീബ്, പ്രീജ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് അശോക് മേനോന് തള്ളിയത്.
കേസ് ഗുരുതര സ്വഭാവത്തിലുള്ളതാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇരുവരുടെയും ജാമ്യാപേക്ഷകള്‍ തള്ളി ഉത്തരവിടുകയായിരുന്നു.
പ്രതികള്‍ക്ക് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കാനിടയാകുമെന്നും കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പിനിടെ പ്രതികള്‍ പുറത്തിറങ്ങുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന പ്രോസിക്യൂഷന് വാദവും കോടതി മുഖവിലയ്ക്കെടുത്തു.
കഴിഞ്ഞ ഓഗസ്റ്റ് 31 നു പുലര്‍ച്ചെ വെഞ്ഞാറമൂട് ജങ്ഷനില്‍ വച്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ ഒന്‍പത് പ്രതികള്‍ അറസ്റ്റിയിട്ടുണ്ട്. കേസിലെ പ്രതികളായ അജിത്ത്, ഷജിത്ത്, സതിമോന്, നജീബ് എന്നിവരാണ് സംഭവത്തിനു ശേഷം ആദ്യം അറസ്റ്റിലായത്. കേസിലെ മുഖ്യ പ്രതികളായ സജീവന്, സനല്‍ എന്നിവരെ ഒളിവില്‍ താമസിപ്പിച്ചുവെന്ന ആരോപണമാണ് മദപുരം സ്വദേശിനിയായ പ്രീജയ്ക്കെതിരേയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."