കോണ്‍ഗ്രസില്ലാത്ത ഇന്ത്യ വിഭജിക്കപ്പെട്ട ഇന്ത്യ: മുല്ലപ്പള്ളി
കണ്ണൂര്‍: കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ കാഹളമാണു കെ.സി വേണുഗോപാലിനു ലഭിച്ച ചുമതലയെന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എം.പി. എ.ഐ.സി.സി ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വേണുഗോപാലിനു ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉറച്ച നിശ്ചയദാര്‍ഢ്യവും പാര്ട്ടിക്കൂറുമാണു വേണുഗോപാലിനെ വേറിട്ടതാക്കുന്നത്. വികസനകാര്യത്തില്‍ ഇത്രയേറെ താല്പര്യം കാട്ടുന്ന നേതാവ് വേറെയില്ല. പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരേ പോരാടുമ്പോഴും മന്ത്രിമാരോടു നല്ല സൗഹൃദം പുലര്‍ത്തുന്ന നേതാവാണു വേണുഗോപാല്‍.
കോണ്‍ഗ്രസിനെ പറിച്ചെറിയാന്‍ ആര്‍ക്കും സാധിക്കില്ല. ഇപ്പോഴത്തെ സമാനസ്ഥിതി 1977ല്‍ നേരിട്ടെങ്കിലും കോണ്‍ഗ്രസ് അത്ഭുതകരമായി തിരിച്ചുവന്ന കാര്യം എല്ലാവരും ഓര്‍ക്കണം. കോണ്‍ഗ്രസില്ലാത്ത ഇന്ത്യ വിഭജിക്കപ്പെട്ട ഇന്ത്യയായിരിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കെ.സി വേണുഗോപാലിനെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിലൂടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏറെ മാറിയതായി മുന്‍മന്ത്രി കെ. സുധാകരന് പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി അധ്യക്ഷനായി.
കെ.പി.സി.സി ജനറല്‍സെക്രട്ടറിമാരായ പി. രാമകൃഷ്ണന്, വി.എ നാരായണന്, സജീവ് ജോസഫ്, സുമാ ബാലകൃഷ്ണന്, കെ.പി കുഞ്ഞിക്കണ്ണന്, സണ്ണി ജോസഫ് എം.എല്‍.എ, എ.ഡി മുസ്തഫ, കെ. സുരേന്ദ്രന്, സുരേഷ് ബാബു എളയാവൂര്, രാജീവന് എളയാവൂര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."