ഒരേ ഡിവിഷനില്‍ സി.പി.എമ്മിന് രണ്ട് സ്ഥാനാര്‍ഥികള്‍ അന്ധാളിപ്പ് മാറാതെ അണികള്‍!
കോഴിക്കോട്: ഒരേ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ വോട്ടുപിടിക്കുന്നത് രണ്ട് സ്ഥാനാര്‍ഥികള്‍. ആരെയാണ് പിന്തുണയ്ക്കേണ്ടതെന്നറിയാതെ അന്ധാളിപ്പിലായിരിക്കയാണ് എല്‍.ഡി.എഫ് അണികള്‍.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാരയാട് ഡിവിഷനിലാണ് ഏരിയാ കമ്മിറ്റി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ തള്ളി ഒരു വിഭാഗം അണികള്‍ രംഗത്തെത്തിയത്. ലോക്കല്‍ സെക്രട്ടറിയും എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനറുമായ എ.സി ബാലകൃഷ്ണനെയാണ് പാര്‍ട്ടി ഏരിയാ കമ്മിറ്റി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനവും നടന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ എല്‍.സി സെക്രട്ടറിയുടെ ചുമതല മറ്റൊരാള്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയതയെ തുടര്‍ന്ന് മറുവിഭാഗം ചുറ്റിക അരിവാള്‍ ചിഹ്നം ഉപയോഗിച്ച് തന്നെ മറ്റൊരു സ്ഥാനാര്‍ഥിയെ രംഗത്തിറക്കി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗമായ ടി. അഭിനിഷിനെയാണ് പ്രാദേശിക നേതൃത്വം സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി പ്രവര്‍ത്തനം തുടങ്ങിയത്.
രണ്ടുപേര്‍ക്ക് വേണ്ടിയും വീടുകയറിയും സമൂഹമാധ്യമങ്ങളിലൂടെയും വോട്ടുപിടുത്തം ഊര്‍ജിതമായതോടെ പാര്‍ട്ടി നേതൃത്വം വെട്ടിലായി. ആരാണ് ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന് ചോദ്യത്തിന് മറുപടി നല്കാനാകാതെ വന്നപ്പോള്‍ ആദ്യം പ്രഖ്യാപിച്ച എ.സി ബാലകൃഷ്ന്റെ സ്ഥാനാര്‍ഥിത്വം ഏരിയാ കമ്മിറ്റി മരവിപ്പിച്ചു. പ്രാദേശിക വികാരം കണക്കിലെടുത്ത് അഭിനിഷിനെ തന്നെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി അംഗീകരിക്കാനുള്ള നീക്കത്തിലാണ് സി.പി.എം നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."