ട്രോളിങ് നിരോധനം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ജൂണ്‍ രണ്ടിനു ചര്‍ച്ച
തിരുവനന്തപുരം: ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ജൂണ്‍ രണ്ടിനു ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിയമസഭയില്‍ അറിയിച്ചു. അന്നുതന്നെ വൈകുന്നേരം വിവിധ ട്രേഡ് യൂനിയനുകളുടെ പങ്കാളിത്തത്തോടെ മത്സ്യ മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ കരടും നയം ചര്‍ച്ചചെയ്യും.
കടലില്‍ നിയമ വിരുദ്ധ മീന്‍പിടിത്തം നടത്തുന്ന യാനങ്ങള്‍ക്കെതിരേ കനത്ത പിഴ ഈടാക്കുന്നത് തുടരും. അനിയന്ത്രിത മീന്‍പിടിത്തത്തിന്റെ ഫലമായി കടലിലെ മത്സ്യ സമ്പത്തിന്റെ അളവില്‍ 14 ശതമാനം കുറവുണ്ടായിട്ടുണ്ട്.
ബോട്ട് നിര്‍മാണ യാര്‍ഡുകള്‍ക്കും ലൈസന്‍സും ബോട്ടിന്റെയും വലക്കണ്ണിയുടെയും വലുപ്പം പരിശോധിക്കാനും നിയമഭേദഗതി കൊണ്ടുവരും. ഒരു നെല്ലും ഒരു മത്സ്യവും പദ്ധതിയിലൂടെ 60,000 ഹെക്ടറില്‍നിന്നു 40,000 ടണ്‍ ഉല്‍പാദിപ്പിക്കും.
ഇതിനായി ശാസ്ത്രീയ രീതികള്‍ അവലംഭിക്കും. കുട്ടനാട് മാനേജ്‌മെന്റ് പ്ലാന്‍ വഴി പരമ്പരാഗത മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."