42 സ്കൂളുകള്‍ക്ക് ഉയര്‍ന്ന ക്ലാസ് തുടങ്ങാം
കൊച്ചി: കോടതി മുഖേന അര്‍ഹത അവകാശപ്പെട്ട 42 സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാരിനു അധിക സാമ്പത്തിക ബാധ്യത വരാത്തവിധം പ്രൊട്ടക്ടഡ് അധ്യാപകരുടെ പട്ടികയില്‍ നിന്ന് അധ്യാപകരെ നിയമിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
അംഗീകാരമുള്ള എയ്ഡഡ് സ്കൂളുകളില്‍ നാലാം ക്ലാസ് വരെയുള്ള സ്കൂളുകള്‍ക്ക് അഞ്ചാം ക്ലാസ് ആരംഭിക്കാനും ഏഴാം ക്ലാസ് വരെയുള്ള സ്കൂളുകള്‍ക്ക് എട്ടാം ക്ലാസ് ആരംഭിക്കാനും അനുമതി നല്‍കാനാണ് ഉത്തരവ്.
സൗകര്യങ്ങളുള്ള സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം സ്കൂള്‍ മാനേജര്‍മാരും പി.ടി.എ കമ്മിറ്റികളും സമര്‍പ്പിച്ച ഹരജി പരിശോധിച്ചു നടപടി സ്വീകരിക്കാന്‍ 2015ല്‍ കോടതി ഉത്തരവിട്ടിരുന്നു. നടപടികള്‍ക്കു കൂടുതല്‍ സമയം തേടിയ സര്‍ക്കാര്‍ വിദ്യാഭ്യാസ ആവശ്യകതാ പഠനം പൂര്‍ത്തിയാക്കി വിജ്ഞാപനത്തിനു വേണ്ടിയുള്ള ഉത്തരവു തയാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."