ബസ് ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
തിരൂര്‍: ബസ് ജീവനക്കാരായ യൂത്ത്ലീഗ് പ്രവര്‍ത്തകരെ ബസില്‍ കയറി വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു സി.പി.എം പ്രവര്ത്തകന് കൂടി അറസ്റ്റില്‍. തിരൂര്‍ പറവണ്ണ വേളാപുരം സ്വദേശിയും ഉണ്ണ്യാലില്‍ താമസക്കാരനുമായ അരയന്റെപുരക്കല്‍ ഫെമീസിനെ(24)യാണ് ഇന്നലെ ഉച്ചയോടെ പറവണ്ണ ആലിന്ചുടവു വെച്ചു തിരൂര്‍ സി.ഐ സിനോജും സംഘവും അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ പൊലിസ് നേരത്തെ രണ്ടു സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. 2010 ല്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതിയാണു ഫെമീസെന്നു സി.ഐ സിനോജ് പറഞ്ഞു. പറവണ്ണയില്‍ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമ സംഭവങ്ങളില്‍ ഫെമീസ് പ്രതിയാണെന്ന് തിരൂര്‍ സി.ഐ അറിയിച്ചു.
പറവണ്ണ കമ്മാക്കാന്റെ പുരക്കല്‍ ഷുഹൈബ് (25), കമ്മാക്കാന്റെ പുരക്കല്‍ നിയാസ് (20) എന്നിവരാണു നേരത്തെ അറസ്റ്റിലായവര്‍. ഇവര്‍ റിമാന്‍ഡിലാണ്. ഇതിനിടെ അക്രമത്തിനുപയോഗിച്ചു വാള് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ പൊലിസ് കണ്ടെടുത്തു.
പൊറ്റത്തപടിയില് നിന്ന് അക്രമത്തിനു ശേഷം ബസില്‍ നിന്ന് എറിഞ്ഞ വാളാണു പൊലിസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മുസ്ലിംലീഗ് പ്രവര്‍ത്തകനും കണ്ടക്ടറുമായ പറവണ്ണ പുത്തങ്ങാടി കുട്ടാത്ത് നൗഫലിനെയും ബസ് ക്ലീനര്‍ പറവണ്ണ ആലിന്‍ചുവട് സ്വദേശി ജംഷീറിനെയും ബസ് തടഞ്ഞു നിര്‍ത്തി സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. പറവണ്ണയില്‍ ലീഗ്, സി.പി.എം സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം.
ഇനി രണ്ടു പേരെ കൂടി കേസില്‍ അറസ്റ്റ് ചെയ്യാനുണ്ട്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പിടികൂടാനുണ്ടെന്നു സി.ഐ പറഞ്ഞു. തീരദേശത്തെ സമാധാന ശ്രമങ്ങളെ അക്രമം ബാധിക്കെരുതെന്ന നിര്‍ബന്ധമുള്ളതിനാല്‍ പ്രദേശങ്ങളില്‍ പൊലിസ് പട്രോളിങും സുരക്ഷയും വര്‍ധിപ്പിച്ചതായി തിരൂര്‍ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."