ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊല: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
പയ്യന്നൂര്‍: ആര്.എസ്.എസ് പ്രവര്ത്തകന് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തു. രാമന്തളി കുന്നരുവിലെ പണത്താന് സത്യന്(33),കക്കംപാറയിലെ വടക്കുമ്പത്ത് ജിതിന് (31) എന്നിവരെയാണു പിടികൂടിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
ഇരുവരും വ്യാഴാഴ്ച രാത്രി പതിനൊന്നോടെ കൊറ്റി റെയില്‍വേ സ്റ്റേഷനില്‍നിന്ന് വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ ചെന്നൈയിലേക്കു കടക്കാനുള്ള ശ്രമത്തിനിടയിലാണ് പൊലിസ് പിടിയിലാകുന്നത്. ഇതോടെ കേസില്‍ നാലുപേരെ പൊലിസ് അറസ്റ്റുചെയ്തു. ഇരുവര്‍ക്കും കൊലപാതകത്തില്‍ നേരിട്ടുപങ്കുള്ളതായി പൊലിസ് പറഞ്ഞു.
അതേസമയം, കേസിലെ അഞ്ചാംപ്രതി കക്കംപാറയിലെ പ്രജീഷ് എന്ന കുട്ടന് രാജ്യംവിട്ടതായി പൊലിസിനു വിവരം ലഭിച്ചു. കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാള്‍ യു.എ.ഇയിലേക്കു കടന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ രണ്ടു പ്രതികള്‍ റിമാന്‍ഡിലാണ്. ഒളിവില്‍ കഴിയുന്ന മറ്റു രണ്ടു പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. റിമാന്‍ഡില്‍ കഴിയുന്ന രണ്ടുപ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഇന്നു പയ്യന്നൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."