HOME
DETAILS

ഏഴരക്കോടിക്ക് ഭൂമിയില്ല; കോര്‍പറേഷനില്‍ 'ലൈഫി'ല്ല

  
backup
September 23 2018 | 07:09 AM

%e0%b4%8f%e0%b4%b4%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2



കോഴിക്കോട്: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ ലൈഫിന് കോര്‍പറേഷനില്‍ ലൈഫില്ല. ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചുനല്‍കുന്നതിനുള്ള ലൈഫ് മിഷന്‍ പദ്ധതിയാണ് കോഴിക്കോട് കോര്‍പറേഷനില്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
 വീടുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്കു ഭൂമി കിട്ടാത്തതാണ് പ്രതിസന്ധിക്കു കാരണം. ഭൂമി നല്‍കാന്‍ തയാറുള്ളവരില്‍ നിന്നു താല്‍പര്യപത്രം ക്ഷണിച്ചുവെങ്കിലും ഉയര്‍ന്ന നിരക്കായതിനാല്‍ കോര്‍പറേഷന്‍ അവ തള്ളി. പുതുതായി ഒരു താല്‍പര്യപത്രം ലഭിച്ചിട്ടുണ്ട്. അത് കമ്മിറ്റിയുടെ പരിഗണനയിലാണുള്ളത്. കോര്‍പറേഷന്‍ പ്രദേശത്ത് ഭൂമിയും വീടുമില്ലാത്ത 9275 പേരാണ് വീടിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ലൈഫ് മിഷന്‍ പദ്ധതി രണ്ടാം ഘട്ടം നടപ്പാക്കുന്നതിനു ഏഴരക്കോടി രൂപയാണ് കോര്‍പറേഷന്‍ മാറ്റിവച്ചിട്ടുള്ളത്. ഈ തുക കൊണ്ട് കോര്‍പറേഷന്‍ പരിധിയില്‍ സ്ഥലം വാങ്ങി പാര്‍പ്പിട സമുച്ചയം നര്‍മിക്കുക അസാധ്യമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അരഏക്കര്‍ സ്ഥലമാണ് പാര്‍പ്പിട സമുച്ചയം നിര്‍മിക്കാന്‍ വേണ്ടത്. അതാകട്ടെ വാഹന സൗകര്യമുള്ള പ്രദേശമായിരിക്കണം. പ്രവേശന കവാടത്തില്‍ വാഹനങ്ങള്‍ക്കുപോകാനും വരാനും ആവശ്യമായ വീതിവേണം. അടുത്തായി സ്‌കൂളും ആശുപത്രിയും അങ്കണവാടിയും വേണം. ഇത്തരത്തില്‍ കോര്‍പറേഷന്റെ നിര്‍ദേശങ്ങള്‍ നീളുന്നു. ഈ സൗകര്യങ്ങളോടെയുള്ള ഭൂമി ചുരുങ്ങിയ വിലയ്ക്ക് ആരും നല്‍കാന്‍ തയാറാകാത്തതാണ് പദ്ധതി അനിശ്ചിതത്വത്തിലാകാന്‍ കാരണം.
പത്രപരസ്യം നല്‍കി ആദ്യ തവണ അപേക്ഷ ക്ഷണിച്ചപ്പോള്‍ എട്ടുപേരാണ് സ്ഥലം നല്‍കാന്‍ തയാറായി മുന്നോട്ടുവന്നത്. ഒരു സെന്റ് സ്ഥലത്തിനു ഒന്നര ലക്ഷം മുതല്‍ 20 ലക്ഷം വരെ രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഈ സ്ഥലം പരിശോധിച്ചപ്പോള്‍ കുറഞ്ഞ വില രേഖപ്പടുത്തിയ ഭൂമിക്ക് അധികൃതര്‍ നിര്‍ദേശിച്ച സൗകര്യമുണ്ടായിരുന്നില്ല. പ്രവേശന കവാടത്തില്‍ നിശ്ചിത അകലമുണ്ടായിരുന്നില്ല. വാഹനങ്ങള്‍ക്ക് എത്തിപ്പെടാനും ബദ്ധിമുട്ടുള്ളതായിരുന്നു. എന്നാല്‍, എല്ലാ മാനദണ്ഡവും പാലിക്കുന്ന ഭൂമിക്കാവട്ടെ ഉയര്‍ന്ന വിലയുമാണ് ആവശ്യപ്പെട്ടത്.
ഇതേതുടര്‍ന്ന് എട്ട് അപേക്ഷകളും കോര്‍പറേഷന്‍ തള്ളി. വീണ്ടും പത്രപരസ്യം നല്‍കി താല്‍പര്യപത്രം ക്ഷണിച്ചു. എന്നാല്‍ ഇത്തവണ അധികമാരും സ്ഥലം നല്‍കാന്‍ മുന്നോട്ടുവന്നില്ല. ഒരു അപേക്ഷ മാത്രമാണ് ലഭിച്ചത്. ഇതു പരിശോധിച്ച ശേഷം തുടര്‍ നടപടികളിലേക്കു നീങ്ങാനാണ് ആലോചന. എല്ലാ നിബന്ധനകളും പാലിച്ച് കോര്‍പറേഷന്‍ പ്രദേശത്ത് ഇത്തരം ഭൂമി കുറഞ്ഞ വിലയ്ക്കു കിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കോര്‍പറേഷനോടു ചേര്‍ന്നു കിടക്കുന്ന പഞ്ചായത്തുകളില്‍ പാര്‍പ്പിട സമുച്ചയം നിര്‍മിക്കാനുള്ള അനുമതി നല്‍കിയാല്‍ മാത്രമേ പ്രശ്‌ന പരിഹാരമാവുകയുള്ളൂ. കോര്‍പറേഷന്‍ പ്രദേശത്തെ അപേക്ഷിച്ച് പഞ്ചായത്തുകളില്‍ ഭൂമിക്ക് വില കുറവായതിനാല്‍ നിബന്ധനകളില്‍ ഇളവു വരുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. കോര്‍പറേഷന്‍ പ്രദേശത്ത് ഉപയോഗിക്കാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയുണ്ടോയെന്ന പരിശോധനയും നടക്കുന്നുണ്ട്. സ്വകാര്യ ഭൂമി വിട്ടുകിട്ടിയില്ലെങ്കില്‍ ഇത്തരം ഭൂമി ഏറ്റെടുക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  18 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  18 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  18 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  18 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  18 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  18 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago