കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ആധുനിക സൗകര്യങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യാ- ചൈനാ അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആധുനിക ജീവിതസൗകര്യമേര്‍പ്പെടുത്തി. എല്ലാ വര്‍ഷവും നവംബറിന് ശേഷം 40 അടിവരെ മഞ്ഞ് വീഴുകയും താപനില 30-40 ഡിഗ്രി വരെ താഴുകയും ചെയ്യുന്ന ഒരു മേഖലയാണിത്.
ശൈത്യകാലത്ത് വിന്യസിച്ചിരിക്കുന്ന സൈനികരുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുന്നതിനായി എല്ലാ സൈനികര്‍ക്കും നവീകരിച്ച ജീവിത സൗകര്യങ്ങള്‍ക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.
വര്‍ഷങ്ങളായി നിര്‍മിക്കുന്ന സംയോജിത സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ക്യാമ്പുകള്‍ക്ക് പുറമെ വൈദ്യുതി, വെള്ളം, ചൂടാക്കുന്നതിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവും അത്യാധുനിക ജീവിത സൗകര്യങ്ങളം ഇവിടെ പുതുതായി ഒരുക്കിയിട്ടുണ്ട്. പുതുതായി ക്രമീകരിച്ച കിടക്കകളും അലമാരകളും ഹീറ്ററുകളുമടങ്ങുന്ന ചിത്രം സൈന്യം പുറത്തുവിട്ടു.
മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സൈനികരെ, തന്ത്രപരമായ പരിഗണനകളനുസരിച്ച് ചൂടുള്ള കൂടാരങ്ങളില്‍ പാര്‍പ്പിക്കും. കൂടാതെ, സൈനികരുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മതിയായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയെന്നും ഇന്ത്യന്‍ സൈന്യം പറയുന്നു.
കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ മെയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം സംഘര്‍ഷഭരിതമാണ് മേഖല. നിലവില്‍ സംഘര്‍ഷത്തിന് താല്‍കാലിക അയവ് വന്നിട്ടുണ്ടെങ്കിലും സ്ഥിതിഗതികള്‍ ഏത് നിമിഷവും വഷളാകാനുള്ള സാധ്യതയും സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ട്.
പ്രദേശത്ത് ചൈനീസ് സൈനികര്‍ക്ക് ഒരുക്കിയ ശീതകാല സജ്ജീകരണങ്ങള്‍ ഒക്ടോബറില്‍ ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
ഇക്കഴിഞ്ഞ ജൂണില്‍ മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."