HOME
DETAILS
MAL
ഓവുപാലഭിത്തി പി.ഡബ്ല്യു.ഡി പൊളിച്ച് നീക്കി
backup
July 28 2016 | 00:07 AM
എടപ്പാള്‍: സ്വകാര്യ വ്യക്തി കെട്ടിയടച്ചതിനെത്തുടര്‍ന്നു മാലിന്യകേന്ദ്രമായ ഓവുപാലഭിത്തി പൊതുമരാമത്ത് വകുപ്പു പൊളിച്ചു നീക്കി.എടപ്പാള്‍ അയിലക്കാട് കരിങ്കല്ലത്താനി റോഡിലാണു സ്വകാര്യ വ്യക്തി ഓവുപാലം കെട്ടിയടച്ചത്.
ഒഴുക്കു നഷ്ടപെട്ട ഇവിടം മാലിന്യം അടിഞ്ഞു കൂടി. ഇതോടെ ആരോഗ്യ വകുപ്പു വിഷയത്തില്‍ ഇടപെടുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പി.ഡബ്ലിയു.ഡി അധികൃതരെത്തി ജലത്തിന്റെ ഒഴുക്കിനു തടസമാക്കി കെട്ടിയ ഭിത്തി പൊളിച്ചു മാറ്റിയത്. പ്രദേശത്തെ മാലിന്യം രണ്ടുദിവസത്തിനകം നീക്കം ചെയ്യുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബിജോയ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."