HOME
DETAILS
MAL
പുതിയ രണ്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
backup
May 20 2017 | 00:05 AM
ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ അംഗീകാരം ലഭിച്ചതോടെ ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാരില്‍ പുതിയ രണ്ടുമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. എ.എ.പി എം.എല്‍.എമാരായിരുന്ന രാജേന്ദ്ര പാല് ഗൗതം, കൈലാഷ് ഗെഹ്ലോട്ട് എന്നിവരാണ് മന്ത്രിമാരായി അധികാരമേറ്റത്.
ഈമാസം ആറിന് ജലവകുപ്പ് മന്ത്രിയായിരുന്ന കപില്‍ മിശ്രയെ പാര്‍ട്ടി പുറത്താക്കിയതിനു പിറകെയാണ് കെജ്രിവാള് സര്‍ക്കാര്‍ പുതിയ മന്ത്രിമാരെ തെരഞ്ഞെടുത്തത്.
ഇതിന് കഴിഞ്ഞ ദിവസം രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെയാണ് ഇവര്‍ അധികാരമേറ്റത്. കൈലാഷ് ഗെഹ്ലോട്ട് മിശ്രക്കു പകരം ജലവകുപ്പിന്റെ ചുമതലയാണ് ഏറ്റെടുത്തത്. രാജേന്ദ്ര പാല് ഗൗതത്തിന് പട്ടികജാതി, പട്ടികവര്‍ഗ വകുപ്പിന്റെ ചുമതലയും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."