വാക്‌സിന്‍ യുദ്ധം കൊഴുക്കുന്നു; 95 ശതമാനം ഫലപ്രദമെന്ന് ഫൈസര്‍
വാഷിങ്ടണ്‍: കൊവിഡിനെ നേരിടുന്നതില്‍ ഫലപ്രാപ്തി അവകാശപ്പെട്ട് പ്രമുഖ മരുന്നുനിര്‍മാണ കമ്പനികള്‍ പ്രസ്താവനകള്‍ തുടരുന്നു. തങ്ങളുടെ വാക്‌സിന്‍ 94.5 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായി യു.എസിലെ മോഡേണ കമ്പനി അവകാശപ്പെട്ടതിനു പിന്നാലെ 95 ശതമാനം ഫലപ്രാപ്തി അവകാശപ്പെട്ട് ഫൈസര്‍ രംഗത്തെത്തി.
മൂന്നാംഘട്ട പരീക്ഷണത്തിന്റെ അവസാനം ഫൈസര്‍ വാക്‌സിന്‍ 95 ശതമാനം ഫലപ്രാപ്തി തെളിയിച്ചതായാണ് കമ്പനി അവകാശപ്പെടുന്നത്. തങ്ങളുടെ പക്കല്‍ രണ്ടുമാസത്തെ സുരക്ഷാ വിവരങ്ങളുണ്ടെന്നും അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കാനായി ദിവസങ്ങള്‍ക്കകം അധികൃതരെ സമീപിക്കുമെന്നും കമ്പനി അറിയിച്ചു.
ജര്‍മന്‍ കമ്പനിയായ ബയോണ്‍ടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ ബിഎന്‍ടി 162ബി2 എന്ന വാക്‌സിന്‍ വികസിപ്പിച്ചത്. എല്ലാ പ്രായക്കാരിലും വാക്‌സിന്‍ ഫലം ചെയ്‌തെന്നും കാര്യമായ പാര്‍ശ്വഫലങ്ങളില്ലെന്നും കമ്പനി പറയുന്നു.
മൂന്നാംഘട്ടത്തില്‍ കൊവിഡ് ബാധിതരായ 170 പേരില്‍ വാക്‌സിന്‍ പരീക്ഷിച്ചപ്പോള്‍ ആദ്യ ഡോസ് നല്‍കി 28 ദിവസത്തിനകം 95 ശതമാനം ഫലപ്രാപ്തി കണ്ടെന്ന് കമ്പനി അറിയിച്ചു.
അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ യു.എസ് എഫ്.ഡി.എയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."