അമ്മിനിക്കാട് പാതാക്കരയില്‍ മരം മുറിച്ചു കടത്താന്‍ ശ്രമം
പെരിന്തല്‍മണ്ണ: ദേശീയപാതയില്‍ പെരിന്തല്‍മണ്ണ അമ്മിനിക്കാട് പാതാക്കരയില്‍ കൂറ്റന്‍ മാവ് മുറിച്ചുകടത്താന്‍ ശ്രമം. നാഷണല്‍ ഹൈവേ വിഭാഗത്തിന്റെ അധീനതയില്‍ വരുന്ന സ്ഥലത്തെ മരം മുറിച്ചുകടത്തുന്നതിനിടെയാണ് നാട്ടുകാരെത്തി തടഞ്ഞത്. മരത്തിന്റെ വലിയ ചില്ലകള്‍ വെട്ടിമാറ്റുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നാട്ടുകാര്‍ തടയുകയായിരുന്നു.
കൂറ്റന്‍ മാവിന്റെ വലിയ ചില്ലകളെല്ലാം വെട്ടിയ നിലയിലായിരുന്നു. നാട്ടുകാര്‍ എത്തി മരം വെട്ടുന്നതു തടഞ്ഞപ്പോള്‍ മുറിക്കാനെത്തിയവര്‍ മരം വെട്ടാനുള്ള അനുമതി കാണിച്ചു. എന്നാല്‍ മുറിക്കാനുളള അനുമതി പഴയ കോപ്പിയാണെന്നാരോപിച്ചു നാട്ടുകാര്‍ തടയുകയായിരുന്നു. കുറുവ സ്വദേശിയായ കരാറുകാരന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ലേലത്തില്‍ ലഭിച്ചത് 76900 നമ്പറിലെ മാവ്, 78100 ലെ പുളി, പ്ലാവ്,78300 ലെ പ്ലാവ്, 78300 ലെ പ്ലാവ് എന്നിവ വെട്ടാനുള്ള അനുമതിയാണു നല്‍കിയിരുന്നത് എന്നാല്‍ ഇയാള്‍ 75610 ലെ മരങ്ങളാണു മുറിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനാണു സംഭവം. പൊലീസില്‍ പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. കിഴക്കേതില്‍ ബീരാന്‍, ഫിറോസ് ഖാന്‍ വെള്ളാട്ടുപാറ, കേശവന്‍, ഹംസ കിഴക്കേതില്‍ എന്നിവര്‍ ചേര്‍ന്നാണു മരം വെട്ടുന്നത് തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."