"ഞാന്‍ ആരാണെന്ന് നിനക്കറിയില്ല"; പൊലിസ് ഉദ്യോഗസ്ഥനോട് കയര്‍ത്ത് എൻസിപി എം.എല്‍.എ
മുംബൈ: ആരോഗ്യ പരിശോധനയ്ക്ക് കൂട്ടിക്കൊണ്ടു പോകാനുള്ള വാഹനമെത്താന്‍ വൈകിയതിന് പൊലിസ് ഉദ്യോഗസ്ഥന് എന്‍.സി.പി എം.എല്‍.എയുടെ ചീത്തവിളി. 300 കോടിയുടെ അഴിമതി ആരോപണത്തെ തുടര്‍ന്ന് ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാര്‍ ജയിലിലടച്ച സോലാപൂരില്‍ നിന്നുള്ള എം.എല്‍.എ രമേശ് കാദമാണ് പൊലിസുകാരനെ ചീത്തവിളിച്ചത്. ദൃശ്യങ്ങള്‍ പുറത്തായതോടെ സംഭവം വിവാദമായിരിക്കുകയാണ്.
ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോകാന്‍ വാഹനം വൈകിയതിനെ തുടര്‍ന്നാണ് ഇയാള്‍ കോപാകുലനായത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥനു നേരെ തട്ടിക്കയറുകയായിരുന്നു. ഞാന്‍ ആരാണെന്നു തനിക്കറിയില്ലെന്നും ഇതിന് അനുഭവിക്കേണ്ടിവരുമെന്നും പറഞ്ഞ് എം.എല്‍.എ ഭീഷണി മുഴക്കി.
സംഭവം ഒരാള്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലാക്കിയിട്ടും അദ്ദേഹം ശകാരം അവസാനിപ്പിച്ചില്ല. ഇയാല്ക്കെതിരെയും എം.എല്‍.എ തട്ടിക്കയറി.
അഴിമതി കേസില്‍ കഴിഞ്ഞ 19 മാസമായി കാദം ജയിലിലാണ്. പൊലിസുകാരനോട് കയര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അന്വേഷണം നടത്തുമെന്ന് ബി.ജെ.പി നേതാവ് കീര്‍ത്തി സൊമൈയ്യ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."