വിദ്യാര്‍ഥികളെ യഥാര്‍ഥ മനുഷ്യരാക്കുന്നത് ധാര്‍മിക വിദ്യാഭ്യാസം: എം.ടി അബ്ദുല്ല മുസ്ലിയാര്
ചേളാരി: ധാര്‍മിക മൂല്യങ്ങളടങ്ങിയ വിദ്യാഭ്യാസമാണ് വിദ്യാര്‍ഥികളെ യഥാര്‍ഥ മനുഷ്യരാക്കുന്നതെന്നും വിശ്വ മാനവിക പുരോഗതി കാംക്ഷിച്ചുള്ള ആത്മാര്‍ഥമായ ഇടപെടലാണ് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് വേണ്ടതെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്. ചേളാരി സമസ്താലയത്തില്‍ അസോസിയേഷന് ഓഫ് സമസ്ത മൈനോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സി (അസ്മി)ന് കീഴിലുള്ള വിദ്യാഭ്യസ സ്ഥാപന മേധാവികള്‍ക്കായി സംഘടിപ്പിച്ച മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.വി മുഹമ്മദ് മൗലവി അധ്യക്ഷനായി. ചടങ്ങില്‍ അസ്മി പ്രിസം പദ്ധതിയുടെ മികച്ച കേഡറ്റുകള്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡുകളും പ്രിസം സ്പെക്ട്രം കൈയെഴുത്ത് മാഗസിന് മത്സരത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകളും സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി വിതരണം ചെയ്തു. കെ. ഉമര്‍ ഫൈസി മുക്കം, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ മജീദ് പറവണ്ണ പ്രസംഗിച്ചു. റഹീം മാസ്റ്റര്‍ ചുഴലി, പ്രൊഫ. കമറുദ്ദീന് പരപ്പില്‍, ശാഫി മാസ്റ്റര്‍ ആട്ടീരി, ഒ.കെ.എം കുട്ടി ഉമരി, അബ്ദുല്‍ കബീര്‍ ഫൈസി എന്നിവര്‍ ക്ലാസെടുത്തു. ഹാജി. പി.കെ മുഹമ്മദ് സ്വാഗതവും നവാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."