HOME
DETAILS
MAL
തൊഴിലാളികളെ ദ്രോഹിക്കുന്ന സമീപനം മാറ്റണം
backup
July 28 2016 | 00:07 AM
കൊണ്ടോട്ടി: പെട്രോള്‍, ഡീസല്‍, ഇന്ഷൂറന്സ്പ്രീമിയം വന്‍തോതില്‍ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഓട്ടോ ടാക്സി ചാര്‍ജ് പുതുക്കി നിശ്ചയിക്കണമെന്ന് മോട്ടോര്‍ ആന്‍ഡ് ടാക്സി വര്‍ക്കേഴ്സ് യൂനിയന്‍ ജനറല്‍ ബോഡി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
2014 ഒക്ടോബര്‍ 17 നാണ് ചാര്‍ജ് വര്‍ധനവുണ്ടായത്. അതിനുശേഷം പലതവണ പെട്രോള്‍ ഡീസല്‍ വില വര്‍ധനവുണ്ടായി. തേര്‍ഡ് പാര്‍ട്ട് ഇന്‍ഷൂറന്‍സ് പ്രീമിയം 1300 രൂപയില്‍ അധികം വര്‍ധിപ്പിച്ചു.
ടാക്സി വാഹനങ്ങളുടെ ചാര്‍ജ് ഇതുവരെ വര്‍ധിപ്പിച്ചില്ല.
മോട്ടോര്‍ വാഹന തൊഴിലാളികളെ ദ്രോഹിക്കുന്ന സമീപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. കെ.ബാലന് അധ്യക്ഷനായി. നാസര്‍ കൊട്ടപ്പുറം, കെ.കെ നബീര്‍, വേലായുധന് മൂച്ചിക്കല്‍, ഒ.ദിലീപ്, ജയരാജന് വിളയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."