അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്: വിജയരാഘവന്
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചാണ് മുന്‍ മന്ത്രി വി.കെ ഇബ്റാഹീംകുഞ്ഞ് എം.എല്‍.എയെ വിജിലന്‍സ് അറസ്റ്റ് ചെയ്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ എ. വിജയരാഘവന്. അഴിമതിക്കേസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ട ഇബ്റാഹീംകുഞ്ഞിന്റെ അറസ്റ്റ് ഇപ്പോള്‍ രേഖപ്പെടുത്തുക മാത്രമാണുണ്ടായതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്റാഹീംകുഞ്ഞ് പ്രതിയാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു ഇത്രയും കാലം മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദിച്ചിരുന്നത്.
എന്നാല്‍ അറസ്റ്റ് ചെയ്തപ്പോള്‍ നേരെ മറിച്ചായി ആരോപണം. രാഷ്ട്രീയപ്രേരിതമായ അറസ്റ്റാണിതെന്ന പ്രതിപക്ഷ ആരോപണം ഗതികേടുകൊണ്ടുള്ള ന്യായീകരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."