സി.ഐ.എസ്.എഫ് ആദ്യസംഘം ഒക്ടോബറില്‍
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള സുരക്ഷാ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ട്രസ്ട്രിയില്‍ സെക്യൂരിറ്റി ഫോഴ്സ്(സി.ഐ.എസ്.എഫ്) ഉദ്യോഗസ്ഥര്‍ അടുത്തമാസം ഒന്നിനു ചുമതലയേല്‍ക്കും. 613 സി.ഐ.എസ്.എഫ് സേനയാണു വിമാനത്താവളത്തില്‍ വേണ്ടത്. ഇതില്‍ 50 സൈനികരാണു ഒക്ടോബര്‍ ഒന്നിനു ചുമതലയേല്‍ക്കുകയെന്നു കിയാല്‍ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ മണിയറ വേലായുധന് പറഞ്ഞു. വിമാന സര്‍വിസ് തുടങ്ങുന്ന ഘട്ടത്തില്‍ 250 പേര് കൂടിയെത്തും. വൈകാതെ 313 പേര് കൂടി ചുമതലയേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. എമിഗ്രേഷന്‍ വിഭാഗത്തിലും കസ്റ്റംസിലും പദ്ധതി പ്രദേശത്തും മറ്റു വിവിധ ഭാഗങ്ങളിലുമായാണു സി.ഐ.എസ്.എഫുകാരെ നിയമിക്കുക. വിമാനത്താവളത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് സി.ഐ.എസ്.എഫുകാര്‍ക്കുള്ള വാച്ച് ടവറിന്റെ നിര്‍മാണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കു കിയാല്‍ ആണ് ശമ്പളം നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."