വിവാദത്തിനു പിന്നില്‍ കമ്മിഷന് ഏജന്റുമാര്‍: മന്ത്രി ജലീല്‍
തിരുവനന്തപുരം: പറമ്പ് കച്ചവടക്കാരും കമ്മിഷന് ഏജന്റുമാരുമാണ് മലയാളം സര്‍വകലാശാലയ്ക്കായി വെട്ടം വില്ലേജില്‍ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച വിവാദത്തിനു പിന്നിലെന്ന് മന്ത്രി കെ.ടി ജലീല്‍. ആര്‍ക്കൊക്കെയോ കിട്ടുമായിരുന്ന കമ്മിഷനാണ് ലക്ഷ്യമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചതുപോലെ 17 ഏക്കര്‍ ഏറ്റെടുത്തിരുന്നെങ്കില്‍ 1.70 കോടി രൂപ ലാഭം അവര്‍ക്ക് കിട്ടുമായിരുന്നു. ഈ സര്‍ക്കാര്‍ 11 ഏക്കറാണ് ഏറ്റെടുക്കുന്നത്. അതും സെന്റിന് 1,60,000 രൂപവച്ച്. ഇതുവഴി ഖജനാവിന് 1.10 കോടി രൂപയുടെ സാമ്പത്തിക നേട്ടം ഉണ്ടാകും.
ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യ ഗഡുവായി സര്‍ക്കാര്‍ ഒന്‍പത് കോടി രൂപ അനുവദിച്ച് തുടര്‍നടപടി സ്വീകരിച്ചുവരികയാണ്. തിരൂരില്‍ ഏറ്റെടുക്കുന്ന ഭൂമി അവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ഗഫൂര്‍ പി. ലില്ലീസിന്റേതല്ലേയെന്ന ചോദ്യത്തിന് ആരുടെ ഭൂമിയാണെന്ന് നോക്കിയിട്ടില്ലെന്നായിരുന്നു ജലീലിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."