പ്രളയദുരിതത്തില്‍പ്പെട്ടവരുടെ കാര്‍ഷിക കടങ്ങള്‍ക്ക് പലിശ ഇളവു നല്‍കണം: അഡ്വ. ശിവദാസന്‍ നായര്‍
കാസര്‍കോട്: ആര്‍.ബി.ഐ യുടെ നിബന്ധനകള്‍ പാലിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് പറ്റാത്തതാണ് സംസ്ഥാന സഹകരണ ബാങ്ക് രൂപീകരണം വൈകുന്നതെന്ന് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ദേശീയ ചെയര്‍മാന്‍ അഡ്വ. ശിവദാസന്‍ നായര്‍ അഭിപ്രായപ്പെട്ടു. ജില്ലാ ബാങ്കുകള്‍ ധൃതിപിടിച്ചു പിരിച്ചുവിട്ടത് അവയെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ചാണന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാസര്‍കോട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയ ദുരിതത്തില്‍പ്പെട്ട കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ക്ക് മോറിട്ടോറിയം പ്രഖ്യാപിക്കുന്നതിനു പകരം പലിശ ഇളവു ചെയ്തു കൊടുക്കാനുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഉണ്ടാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ദേശീയ ചെയര്‍മാനായി തെരഞ്ഞടുക്കപ്പെട്ട അഡ്വ. ശിവദാസന്‍ നായരെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആദരിച്ചു. കെ.വി നാരായണന്‍, എ.സി ജോസ്, മഞ്ചുനാഥ ആല്‍വ, ബാലകൃഷ്ണ വോര്‍കുഡലു, കെ. ഭാസ്‌കരന്‍, അഷറഫ്, സുനില്‍ കുമാര്‍, മനോജ് കുമാര്‍, ജില്ലാ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് കെ. നീലകണ്ഠന്‍, ബാങ്ക് സെക്രട്ടറി കെ.പി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."