HOME
DETAILS
MAL
ജനകീയ കൂട്ടായ്മയില്‍ കുഞ്ഞിപ്പള്ളി ടൗണ്‍ ശുചീകരിച്ചു
backup
May 20 2017 | 21:05 PM
വടകര: ജനപ്രതിനിധികളുടെയും സാമൂഹിക രാഷ്ടീയ യുവജന വ്യാപാരി തൊഴിലാളി സംഘടനകളുടെയും കൂട്ടായ്മയില്‍ കുഞ്ഞിപ്പള്ളി ടൗണില്‍ ശൂചീകരണ പ്രവൃത്തികള്‍ ചെയ്തു. ഇതിന്റെ ഭാഗമായി ടൗണിലെയും പരിസരങ്ങളിലെയും ജൈവ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു.
ഓടകള്‍ ശുചീകരിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത്, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണപ്രവൃത്തികള്‍ നടത്തിയത്. മഴക്കാല പൂര്‍വ ശുചീകരണത്തിന് പിന്തുണ നല്കി ടൗണില്‍ ഹര്‍ത്താല്‍ ആചരിച്ചു.
ശുചീകരണ യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയൂബ് ഉദ്ഘാടനം ചെയ്തു. ജാസ്മിന കല്ലേരി, ഇ.എം ഷാജി, ടി.എന്‍ പങ്കജാക്ഷി, ശുഭ മുരളീധരന്, പ്രദീപ് ചോമ്പാല, ഷീബ അനില്‍, കെ. അന്‍വര്‍ ഹാജി, വഫ ഫൈസല്‍, കെ. സുരേന്ദ്രന്, വി.പി. പ്രകാശന്, എന്‍. അജയകുമാര്‍, പി.എന്‍ വസന്ത, ഷമീര്‍ കുഞ്ഞിപ്പള്ളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."