താമരശേരി ടൗണ്‍ സബ്രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തനം അവതാളത്തില്‍
താമരശേരി: താമരശേരി ടൗണ്‍ സബ് രജിസ്ട്രാര്‍ ഓഫിസിന്റെ ദൈനംദിന പ്രവര്‍ത്തനം അവതാളത്തിലാവുന്നു. സമയബന്ധിതമായി ജോലികള്‍ തീര്‍ക്കാതെ ജീവനക്കാര്‍ തമ്മിലുള്ള പടലപ്പിണക്കം കാരണം പഴിചാരി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് ആരോപണം. രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ കിട്ടാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
നിത്യേന 25നും 30നുമിടയില്‍ ആധാരങ്ങള്‍ ഹാജരാക്കുന്ന ഓഫിസില്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് പത്തോ പന്ത്രണ്ടേണ്ടാ ആധാരങ്ങള്‍ മാത്രമാണ്.
രജിസ്ട്രേഷന് നടപടി തുടങ്ങുന്നതു തന്നെ 12 മണിക്ക് ശേഷമാണ്. അതാത് ദിവസം തന്നെ ആധാരം രജിസ്റ്റര്‍ ചെയ്യുമെന്ന പ്രതീക്ഷയില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ വൃദ്ധരും രോഗികളും കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാരും ഉള്‍പ്പെടെ നിരവധി ആളുകളാണ് ഭക്ഷണം പോലും കഴിക്കാതെ കാത്തുകിടക്കേണ്ടണ്ടിവരുന്നത്.
പ്രവാസികള്‍ ദിവസങ്ങളോളം കാത്തിരുന്നിട്ടും രജിസ്ട്രേഷന് നടത്താനാകാതെ വിദേശത്തേക്ക് തിരിച്ച് പോകേണ്ടണ്ട അവസ്ഥയുമുണ്ടണ്ട്.
ഈ സ്ഥിതി തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ സര്‍ക്കാര്‍ രജിസ്ട്രേഷന് വകുപ്പിലെ അഴിമതി നിര്‍ത്തലാക്കുക എന്ന ഉദ്ധേശത്തില് ആവിഷ്ക്കരിച്ച ഓണ്‍ലൈന്‍ സംവിധാനവും ഉദ്യോഗസ്ഥരുടെ നിസ്സഹകരണം കാരണം ഫലപ്രാപ്തിയിലെത്തിക്കാന്‍ സാധിച്ചിട്ടില്ല.
അധികൃതരുടെ മെല്ലെപ്പോക്കു നയത്തിനെതിരേ വകുപ്പ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടും കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."