മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം: ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി
ഉരുവച്ചാല്‍: കുത്തിവയ്പിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനി ശിവപുരം പടുപാറ ആയിഷ മന്‍സിലില്‍ കെ.എ ആബൂട്ടിയുടെ മകള്‍ ഷംന തസ്‌ലീം മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അന്വേഷണമാരംഭിച്ചു.
പനിബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേ കുത്തിവയ്പ്പിനെ തുടര്‍ന്ന് ഷംന മരിക്കുകയായിരുന്നു. ചികിത്സാപിഴവാണ് ഷംനയുടെ മരണത്തിനു കാരണമെന്നാരോപിച്ച് നാട്ടുകാരനായ ചൂര്യോട്ട് ഹനീഫ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മന്ത്രി കെ.കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടത്. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണമാരംഭിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരായ എം.കെ സുരേഷ്, കെ. അനിത എന്നിവരാണ് മറ്റു അന്വേഷണാസംഘാംഗങ്ങള്‍. പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഷംനയുടെ കൂടെയുണ്ടായിരുന്ന ആറുസഹപാഠികളില്‍ നിന്നു കഴിഞ്ഞദിവസം തെളിവെടുത്തു. വരുംദിവസങ്ങളില്‍ ആശുപത്രി ജീവനക്കാരെയും ഡോക്ടര്‍മാരെയും ചോദ്യം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."