HOME
DETAILS
MAL
കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനവുമായി വിദ്യാര്‍ഥി കൂട്ടായ്മ
backup
September 23 2018 | 10:09 AM
മലപ്പുറം: ഗവ. കോളജ് എന്‍.എസ്.എസ് യൂനിറ്റ് ആനക്കയം പെയ്ന് ആന്‍ഡ് പാലിയേറ്റീവ് ക്ലിനികുമായി സഹകരിച്ച്, ആനക്കയം പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ അന്തര്‍ദേശീയ റോസ് ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം അര്‍ബുദ രോഗികള്‍ക്ക് റോസാ പൂക്കള്‍ സമ്മാനിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.ടി സുനീറ നിര്‍വഹിച്ചു.
ബോധവല്‍ക്കരണ ക്ലാസിന് മഞ്ചേരി മെഡിക്കല്‍ കോളേജ് റേഡിയോ തെറാപ്പി വിഭാഗത്തിലെ ഡോ. സാഹിദ് നേതൃത്വം നല്കി .
വാര്‍ഡ് അംഗം യു. മൂസ അധ്യക്ഷനായി. പെയ്ന് ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക് പ്രസിഡന്റ് സി.പി . മുഹമ്മദ് , സെക്രട്ടറി റഷീദ് മാസ്റ്റര്‍, പ്രോഗ്രാം ഓഫിസര്‍ മൊയ്തീന് കുട്ടി കല്ലറ, വളണ്ടിയര്‍ സെക്രട്ടറിമാരായ എന്‍.കെ ആസിഫലി, പി മുഹമ്മദ് മശ്കൂര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."