'ഇസ്‌റാഈല്‍ ബഹിഷ്‌കരണം ഒരു തരം കാന്‍സര്‍'; ജൂത വിരുദ്ധമായി യു.എസ് കണക്കാക്കുമെന്ന് മൈക്ക് പോംപിയോ
ജറൂസലേം: ഫലസ്തീന്റെ പേരില്‍ നടത്തുന്ന ഇസ്‌റാഈല്‍ ബഹിഷ്‌കരണത്തെ ജൂതവിരുദ്ധ നീക്കമായി യു.എസ് കണക്കാക്കുമെന്ന് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇസ്‌റാഈല്‍ ബഹിഷ്‌കരണം ഒരു തരം കാന്‍സറാണെന്നും പോംപിയോ പറഞ്ഞു. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം ജറൂസലേമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരാമര്‍ശം.
ഫലസ്തീനിന്റെ അവകാശങ്ങള്‍ അനുവദിച്ചുകിട്ടുന്നതിനായി ഇസ്‌റാഈലിന്റെ ഉല്‍പന്നങ്ങളടക്കം ബഹിഷ്‌കരിച്ചുള്ള ജനകീയ നീക്കത്തിനെതിരേയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ ഈ പ്രസ്താവന. ഇസ്‌റാഈലുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ഉല്‍പന്നങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ ബഹിഷ്‌കരിക്കാനാണ് വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളില്‍ ആഹ്വാനങ്ങള്‍ നടന്നിരുന്നത്.
അമേരിക്കയില്‍ പുതിയ ഭരണകൂടം ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി തന്റെ അവസാന ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് പോംപിയോ ഇസ്‌റാഈലിലെത്തിയത്. ഇതിനിടെ, സിറിയയില്‍നിന്ന് ഇസ്‌റാഈല്‍ പിടിച്ചെടുത്ത ഗോലാന്‍ കുന്നുകള്‍ അദ്ദേഹം സന്ദര്‍ശിക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."