രേഖകള്‍ വീണ്ടെടുക്കല്‍ അദാലത്ത് 24ന് തുടങ്ങും
മലപ്പുറം: ജില്ലയിലെ വിവിധ താലൂക്കുകളില്‍ പ്രളയത്തില്‍ നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന് ജില്ലാ ഭരണകൂടം, സംസ്ഥാന ഐ.ടി മിഷന്റെ സഹകരണത്തോടെ അദാലത്ത് നടത്തുന്നു.
ഏറനാട് താലൂക്കിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഓഫിസിലാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. 24ന് രാവിലെ 11ന് നടത്തുന്ന അദാലത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പങ്കെടുക്കാം.
ഇതിനെ തുടര്‍ന്ന് മറ്റ് താലൂക്കുകളിലും അദാലത്ത് നടത്തും. എസ്.എസ്.എല്‍.സി ബുക്ക്, റേഷന്‍ കാര്‍ഡ്, ഇലക്ഷന് ഐ.ഡി കാര്‍ഡ്, ആധാര്‍കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, വാഹന രജിസ്ട്രേഷന് രേഖകള്‍, ഡ്രൈവിങ് ലൈസന്‍സ്, ആധാരം തുടങ്ങിയവക്കുള്ള അപേക്ഷകള്‍ അദാലത്തില്‍ സ്വീകരിക്കും. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ പങ്കെടുക്കും. ഒരു രേഖയും ഇല്ലെങ്കിലും പേര് മാത്രം ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സേര്‍ച്ച് ചെയ്യുന്നതിനുള്ള സൗകര്യം അക്ഷയ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇതിന് പുറമെ നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റൈലൈസഡ് ലോക്കര്‍ സംവിധാനത്തിലേക്ക് മാറ്റും. ഇതിനായി വ്യക്തികളുടെ പേരില്‍ ആധാര്‍ അധിഷ്ഠിത അക്കൗണ്ടുകള്‍ തുടങ്ങും.
തല്‍സമയം വിവാഹം, ജനനം, മരണം തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുക. ബാക്കിയുള്ളവര്‍ക്ക് ബന്ധപ്പെട്ട ഓഫിസുകളില്‍ നിന്നോ അല്ലെങ്കില്‍ തപാല്‍ വഴിയോ എത്തിക്കുന്നതിന് സൗകര്യം ഒരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."