HOME
DETAILS

പൊലിസ് മറ്റ് സാധ്യതകളും അന്വേഷിക്കുന്നു

  
backup
June 28 2019 | 17:06 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4%e0%b4%95%e0%b4%b3%e0%b5%81%e0%b4%82


കണ്ണൂര്‍: കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമയായ പ്രവാസി വ്യവസായി കൊറ്റാളി അരയമ്പേത്തെ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലിസ് മറ്റ് സാധ്യതകളും അന്വേഷിക്കുന്നു.
സാജന്റെ മരണം രാഷ്ടീയ വിവാദത്തിന് തിരികൊളുത്തിയതോടെ സൂക്ഷ്മതയോടെയാണ് ഡിവൈ.എസ്.പി വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. സാജന്റെ ഭാര്യ ബീനയില്‍ നിന്ന് ഇന്നലെ വീണ്ടും മൊഴിയെടുത്തു. ഇന്ന് മക്കളുടെ മൊഴിയെടുത്തേക്കും. കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം, കണ്‍വന്‍ഷന്‍ സെന്ററിനുള്ള അന്തിമ അനുമതിക്ക് മുന്നോടിയായി ആന്തൂര്‍ നഗരസഭയുടെ ചുമതലയുള്ള പുതിയ സെക്രട്ടറി നിര്‍ദേശിച്ച ന്യൂനതകള്‍ പരിഹരിക്കാനുള്ള പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. യൂറിനല്‍ കാബടക്കമുള്ള പ്രവൃത്തിയാണ് ബക്കളത്തെ പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററില്‍ പുരോഗമിക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയായാലുടന്‍ അനുമതി നല്‍കാന്‍ ആന്തൂര്‍ നഗരസഭക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.


നൈജീരിയയില്‍ വ്യവസായ സംരംഭം വിജയിപ്പിച്ച സാജന് കണ്‍വന്‍ഷന്‍ സെന്ററിന് നഗരസഭ അനുമതി നിഷേധിച്ചാലും സമീപിക്കാവുന്ന ഉയര്‍ന്ന സ്ഥാപനങ്ങളുണ്ടെന്നിരിക്കെ ആത്മഹത്യ ചെയ്യാന്‍ പെട്ടെന്ന് എന്തെങ്കിലും പ്രകോപനമുണ്ടായോ എന്നാണ് പൊലിസ് പരിശോധിക്കുന്നത്. എന്നാല്‍, വീട്ടില്‍ നിന്ന് ലഭിച്ച ഡയറിക്കുറിപ്പില്‍ സ്വപ്ന പദ്ധതി മുടങ്ങിയതിലെ മനോവിഷമം മാത്രമാണ് പങ്കുവയ്ക്കുന്നത്. കണ്‍വന്‍ഷന്‍ സെന്ററിന് സമീപത്ത് സാജന്‍ നിര്‍മിച്ച വില്ലകള്‍ ഭൂരിഭാഗവും വിറ്റുപോയി. സാജന്റെയും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പേരിലാണ് ഈ രണ്ടു സംരംഭങ്ങളും. സാമ്പത്തിക ബാധ്യതയും കാര്യമായില്ലെന്നാണ് വിവരം. കണ്‍വന്‍ഷന്‍ സെന്ററിന്റെ ചുമതലയേല്‍പ്പിച്ചവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും പൊലിസ് പരിശോധിക്കുന്നത്. ഇവരുമായി അഭിപ്രായഭിന്നതകളുണ്ടോയെന്നും അന്വേഷിക്കും. കുടുംബപ്രശ്‌നങ്ങളുണ്ടായോ എന്നറിയുന്നതിനാണ് മക്കളുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കുന്നത്. ഫോണ്‍ രേഖകളടക്കം പരിശോധിക്കും. ഡോക്ടര്‍ അവധിയായതിനാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ബാങ്ക് ഇടപാടുകളടക്കം സാമ്പത്തിക വിഷയങ്ങള്‍ ഗൗരവമായി പരിശോധിക്കാനാണ് പൊലിസ് നീക്കം. ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയെ ചോദ്യംചെയ്യുന്ന കാര്യത്തില്‍ ഇതുവരെ അന്വേഷണസംഘം തീരുമാനമെടുത്തിട്ടില്ല.

ആന്തൂര്‍ വിഷയം ചര്‍ച്ചയാകും


കണ്ണൂര്‍: കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതിനുശേഷമുള്ള ആദ്യത്തെ സി.പി.എം ജില്ലാകമ്മിറ്റി യോഗം ഇന്ന്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയോ കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെയോ അധ്യക്ഷതയിലായിരിക്കും യോഗം. സംസ്ഥാന നേതൃത്വത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിക്കലാണ് പ്രധാന അജന്‍ഡ. ആന്തൂര്‍ വിഷയം യോഗത്തില്‍ ചര്‍ച്ചയാകും.


സാജന്റെ ആത്മഹത്യയില്‍ ആരോപണംനേരിടുന്ന ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയും യോഗത്തില്‍ പങ്കെടുക്കും. സാജന്റെ മരണത്തിനുപിന്നാലെ ധര്‍മശാലയില്‍ സി.പി.എം സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ ശ്യാമളയുടെ സാന്നിധ്യത്തില്‍ അവര്‍ക്ക് വീഴ്ചപറ്റിയെന്ന് സംസ്ഥാനസമിതി അംഗം പി. ജയരാജനും ജില്ലാ സെക്രട്ടറി എം.വി ജയരാജനും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ജില്ലാ നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ ആന്തൂര്‍ വിഷയത്തില്‍ ഇടപെട്ടെന്ന് ജയിംസ് മാത്യു എം.എല്‍.എ സംസ്ഥാന സമിതി യോഗത്തില്‍ ആരോപിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago